സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി..... ആധുനിക മനുഷ്യൻ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഭൂമിയുടെ സമ്പത്ത്. പ്രാചീന മനുഷ്യൻ പാർപ്പിടങ്ങൾക്കും കൃഷിയിടങ്ങൾക്കും വേണ്ടി കാടുവെട്ടിത്തെളിച്ച് ഓലയും പുല്ലും മേഞ്ഞ വീടുകൾ നിർമ്മിച്ചു.അത് പ്രകൃതിക്കിണങ്ങുന്നതും പൂർണ്ണമായും പരിസ്ഥിതി ഘടകങ്ങൾ അടങ്ങിയതുമായിരുന്നു. പിന്നീട് ഓടും മൺകട്ടകളും കൊണ്ട് വീടുകൾ നിർമ്മിച്ചു, ആധുനിക യുഗത്തിലേക്ക് കടന്നപ്പോൾ മൺകട്ടകൾക്ക് പകരമായി സിമന്റുു കട്ടകളും കമ്പികളും ഉപയോഗിച്ച് വീടുകളും ബഹുനിലകെട്ടിട സമുച്ചയങ്ങളും മനുഷ്യൻ പണിതുയർത്തി.പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് അവിടെ തുടങ്ങി.
ഈ ലോക്ക്ഡൗൺ കാലഘട്ടത്തിലാകട്ടെ വാഹനങ്ങൾ പൊതുനിരത്തിലിറക്കാനും ഫാക്ടറികൾ പ്രവർത്തിപ്പിക്കാനും കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണത്തിനും ഫാക്ടറികളിലെ മാലിന്യങ്ങൾ മൂലമുള്ള പരിസ്ഥിതി മലിനീകരണത്തിനും വൻതോതിൽ കുറവ് സംഭവിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെ ഈ ലോക്ക്ഡൗൺ കാലം മനുഷ്യരാശിയെ മാത്രമല്ല, പ്രകൃതിയെയും സംരക്ഷിക്കുന്നതായി. സ്വാർത്ഥ മനോഭാവം മൂലം എല്ലാം സ്വന്തം എന്നുകരുതി പ്രവർത്തിക്കുന്ന ആധുനിക സമൂഹം ഭൂമിക്കുള്ള ചരമഗീതം പാടുകയാണ്.എന്നോ ജനിച്ച് എന്നോ മരിക്കുന്ന നാം കോടിക്കണക്കിന് സസ്യ ജന്തുജാലങ്ങളിലൊന്നാണ്...ഒന്നുമാത്രമാണ്.....ഇനിയുമുള്ള തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്....അതിനായി നമ്മുക്കൊത്തൊരുമിച്ച് മുന്നേറാം..........
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം