ഒരു നല്ല നാളേയ്ക്കായി കരുതാം
പൊരുതാം നാടിന്റെ നന്മയ്ക്കു വേണ്ടി
നാളെ ഒന്നിക്കാൻ ഇന്ന് പിരിഞ്ഞിടാം
ആഘോഷങ്ങള്ക്കായി ഇനിയും നമ്മൾ ഒരുമിക്കും
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
തകർന്നിടില്ല നാം പൊരുതിനിന്നിടും
ശിഷ്ടദിനങ്ങൾ നമ്മുക്കാഘോഷമാക്കിടാം
തുടർന്നീടാം ശുചിത്വം എന്നും
വീണ്ടു പുഞ്ചിരിക്കാൻ
അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
തുരത്തിടാം ഈ മഹാമാരിയെ
തുരത്തിടാം ഈ മഹാമാരിയെ