സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/മനുവിന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
മനുവിന്റെ ഗ്രാമം

സുന്ദരമായ ഗ്രാമം.ധാരാളം മരങ്ങളും സസ്യലതാദികളും കൊണ്ട് നിറഞ്ഞ സുന്ദരമായ നടപ്പാതകൾ.ഇളംതെന്നലിൽ ആലോലമാടുന്ന പൊ൯ വിളയിക്കുന്നനെൽകതിരുകൾ.വയലോരങ്ങളിൽ കാവലിരിക്കുന്ന കൊക്കുകൾ.കളകള നാദത്തോടെ ഒഴുകുന്ന പുഴകൾ.എല്ലാം കൊണ്ട് സുന്ദരമായ ഗ്രാമം.ഈ ഗ്രാമത്തിലാണ് മനുവും കുടുംബവും താമസിക്കുന്നത്.വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്.മനു മഹാ വികൃതിയായിരുന്നു.ആരു പറഞ്ഞാലും അനുസരിക്കാറില്ല.പക്ഷേ അവ൯ അവന്റെ മുത്തശ്ശിയെ വളരെയേറെ സ്നേഹിച്ചിരുന്നു.മുത്തശ്ശി പറയുന്നതെന്തും അവ൯ അനുസരിക്കുമായിരുന്നു.ഒരു ദിവസം ഒരു കാര്യം മുത്തശ്ശിയുടെ ശ്രദ്ധയിൽപെട്ടു.മനു മിഠായി കഴിച്ചിട്ട് അതിന്റെ കവറുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടു.ഈ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും അപകടകരമാണെന്ന കാര്യം മനുവിനെ പറഞ്ഞ് മനസ്സിലാക്കാ൯ മുത്തശ്ശി തീരുമാനിച്ചു.ഒരു ദിവസം രാത്രി മുത്തശ്ശി മനുവിനെ അരികിൽ വിളിച്ചിരുത്തി മനുഷ്യ ജീവിതത്തിൽ പ്ലാസ്റ്റിക് വരുത്തുന്ന വിനകളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.ഇത് മനസ്സിലാക്കിയ മനു താ൯ വലിച്ചെറിഞ്ഞ മിഠായി കവറുകൾ പെറുക്കി എടുക്കുകയും അത് ശരിയായ രീതിയിൽ സംസ്കരിക്കാ൯ മുത്തശ്ശിയോട് ആവശ്യപ്പെടുകയും ചെയ്തു.പിറ്റേന്ന് സ്കൂളിൽ പോയ മനു കൂട്ടുകാരോട് പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.ശുചിത്വമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമെന്ന് മനു മനസ്സിലാക്കുകയും ചെയ്തു.തുടർന്ന് മനു നല്ലൊരു കുട്ടിയായി മാറുകയും എല്ലാപേർക്കും മാതൃകയുള്ളവനായി സസന്തോഷം ജീവിച്ചു.

ബീന
8സി സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ