ചൈനയിൽ നിന്നു വന്നു
കൊറോണയെന്നൊരു വൈറസ്
തുരത്താം നമുക്കു തുരത്താം
കൊറോണയെ തുരത്താം
വീട്ടിലിരിക്കാം നമുക്ക്
അകലം പാലിക്കാം
മനസ്സുകൾ തമ്മിൽ കോർക്കാം
ശുചിത്വം പാലിക്കാം
നമിക്കാം നമുക്കു നമിക്കാം
ആരോഗ്യപ്രവർത്തകരെ നമിക്കാം
വണങ്ങാം നമുക്കു വണങ്ങാം
പോലീസ്സുകാരെ വണങ്ങാം
പ്രളയത്തെ തോൽപ്പിച്ച ഞങ്ങൾ
കൊറോണയെ തോൽപ്പിക്കും
നിപ്പയെ തോൽപ്പിച്ച ഞങ്ങൾ
ഒരുമയോടെ പൊരുതും