അത്യാഗ്രഹം ആപത്ത്.
രാമുവും കോമുവും സഹോദരങ്ങളാണ്.രാമുവിന് കാഴ്ചയില്ല, കോമുവിന് നടക്കാൻ കഴിയില്ല.കോമുവിന് കാഴ്ചകൾ കാണാൻ മോഹം.ആഗ്രഹം രാമുവിനോട് പറഞ്ഞു. പിറ്റേ ദിവസം അമ്മയും അച്ഛനുംജോലിക്ക് പോയ തക്കം നോക്കി അവർ കാഴ്ചകൾ കാണാൻ യാത്രയായി. പാളയുടെ സഹായത്താൽ രാമു തപ്പിത്തടഞ്ഞ് കോമുവിനേയും വലിച്ചു കൊണ്ട് നടന്നു.കോമു കാഴ്ചകൾ കണ്ട് രസിച്ചു.നേരം വൈകി.രാമുവിന് വല്ലാത്ത ദാഹം അവർ അരുവിയിൽ നിന്ന് വെളളം കുടിച്ചു. ഒരു മരച്ചുവട്ടിൽ ഇരുന്നു. സന്ധ്യയായപ്പോൾ അങ്ങകലെ ഒരു വെളിച്ചം കോമു കണ്ടു. രാമു കോമുവിനെയും കൊണ്ട് അവിടെയെത്തി. അവിടെ കിടന്നുറങ്ങി.ഒരു പ്രകാശം കോമുവിന്റെ കണ്ണിൽ തട്ടി. അവൻ നിരങ്ങി പോയി നോക്കി. അതാ ഒരു വൈഡൂര്യം. അവൻ കൈയ്യിലെടുത്തു. അത്ഭുതമെന്നു പറയട്ടെ അവന് നടക്കാൻ ശക്തി കിട്ടി.
രാമുവിന്റെ കൈയിൽ വച്ച് കാഴ്ച കിട്ടാൻ പ്രാർത്ഥിച്ചു.
കാഴ്ച തിരികെ കിട്ടി. പിറ്റേ ദിവസം വീട്ടിലെത്തി മാതാപിതാക്കളോടു കാര്യങ്ങൾ പറഞ്ഞു. മക്കൾ ഉറങ്ങിയ സമയം അവർ ധാരാളം സമ്പത്ത് കിട്ടാൻ പ്രാർത്ഥിച്ചു. ആ വൈഡൂര്യം കരിക്കട്ടയായി മാറി.
അവരുടെ കരച്ചിൽ കേട്ട് മക്കൾ ഉണർന്നു. കാര്യങ്ങളറിഞ്ഞ അവർ ഒരേ സ്വരത്തിൽ പറഞ്ഞു അത്യാഗ്രഹം ആപത്ത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|