ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/കേരളം സജ്ജമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു പ്രധാനഘടകമാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വമെന്നത് രോഗപ്രതിരോധത്തിന്ന് ഒരു പ്രധാന മാർഗമാണ് ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗമായി പറയുന്നത് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാനും അകലം പാലിക്കുക എന്നതുമാണ്. ഈ കാലത്ത് ജീവിത ശൈലി രോഗം ഇല്ലാത്തത് ചുരുക്കം ചിലർക്ക് മാത്രമാണ് നമ്മുടെ ഭക്ഷണക്രമീകരണമാണ് ഇതിൽ പ്രധാനമായും പറയുന്നത്.ആരോഗ്യം സമ്പൂർണ്ണ ദൈനം ദിന ജീവിതത്തിലുള്ള ഒരു ഉപാധിയാണ് നിലനിൽപ്പിനായി മാത്രമുള്ള നല്ല ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ മാർഗങ്ങൾക്കും ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു പ്രധാന കാര്യമാണ് പോഷണ കുറവ്. അതിപോഷണം, അമിതാഹാരം, മായം കലർത്തിയ ഭക്ഷണ പാതാർത്ഥങ്ങൾ എന്നിവ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകാറുണ്ട്. പരിസ്ഥിതി സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പരിസ്ഥിതികൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ നമുക്ക് തന്നെ ദുരന്തമായി വരാറുണ്ട്..ഭൂകമ്പം, വെള്ളപൊക്കം, ആഘോള താപനം എന്നിവ മനുഷ്യൻ മരങ്ങൾ വെട്ടി മുറിക്കുന്നത് കൊണ്ടും കുന്നിടിക്കുന്നത് കൊണ്ടും ഉണ്ടാകുന്നതാണ്. മനുഷ്യൻ നൽകുന്ന അക്രമണങ്ങൾക് പ്രകൃതി നൽകുന്ന ഒരു ചെറിയ തിരിച്ചടിയാണ് ഇവ... കൊറോണ എന്നാ മഹാമാരി പടർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് വീടുകളിൽ തന്നെ കഴിഞ്ഞുകൂടാനാണ് സർക്കാറും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതനുസക്കേണ്ടത് നമ്മുടെ കടമയാണ്... കൊറോണ എന്നാ മഹാമാരിയെ കൊണ്ട് വികസിത രാജ്യമായ അമേരിക്ക പോലും മുട്ടുമടക്കിയിരിക്കുകയാണ് കൊറോണ എന്ന ഗുരുതരമായ രോഗത്തെ ലോകത്തിൽ നിന്നുതന്നെ തുടച്ചു നീക്കാൻ നാഥൻ സഹായിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

ഹംന മറിയം
6 D ശിവപുരം HSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം