ആരോടും പറയാതെ
ആരും ഓർക്കാതെ
ആ മഹാമാരി വന്നു
നിപയെ നാം പേടിച്ചില്ല
കൊറോണയെയും പേടിക്കില്ല
കാരണം ഇത് കേരളമാണ്
മുട്ട് മടക്കില്ല നമ്മൾ
പൊരുതാം നമുക്കൊരുമിച്ച്
കൊറോണയെ നാടു കടത്താം
ഏത് രോഗത്തെയും നേരിടും നമ്മൾ
ഇത് കേരളമാണ്
കേരളം സജ്ജമാണ്
ഒരുപാട് രോഗത്തെ നേരിട്ട ലോകം
അതിലൊരു സംസ്ഥാനം കേരളം
ഇത് കേരളമാണ്
കേരളം സജ്ജമാണ്
അമ്രത സുരേഷ്
9B ശിവപുരം മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത