ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/കാവലാൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാവലാൾ
ബൈക്കിന് ശബ്ദം കേട്ടാണ് ഇന്ന് കേശുവിന്റെ  വീട് ഉണർന്നത്. " കേശു നീ രാവിലെ തന്നെ എവിടെയും പോകണ്ട, എല്ലായിടത്തും പോലീസുകാർ ഉണ്ട്,  പിന്നെ കൊറോണ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് കൊണ്ട് ഇപ്പം നീ എവിടെയും പോകണ്ട. പക്ഷേ അമ്മ ഈ പറഞ്ഞതൊന്നും അവൻ കേട്ടതായി ഭാവിച്ചില്ല. അവൻ വാഹനവും എടുത്തു കൂട്ടുകാരുമായി ചുറ്റിയടിക്കാൻ പോയി. അധികം വൈകാതെ തന്നെ പോലീസുകാർ അവരെ പിടികൂടി. എല്ലാവരും ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറി. കേശു  പറഞ്ഞത്" ഞാൻ എന്റെ അമ്മയുടെ അത്യാവശ്യം മരുന്ന് വാങ്ങാൻ വന്നതാണ്". പിന്നെ കീശയിൽനിന്ന് അമ്മ കാണാതെ എടുത്ത് അമ്മയുടെ മരുന്ന് കുറിപ്പടി കാണിച്ചു. എന്നാൽ നിന്റെ അമ്മയുടെ മൊബൈൽ നമ്പർ ഇങ്ങുതാ പോലീസ് കേശുവിനോട് ചോദിച്ചു. അവൻ പരുങ്ങി പരുങ്ങി നിന്നു. അപ്പോൾ പോലീസ് ചോദിച്ചു "വേഗം താ ഇനിയും കുറെ പേർ വരുന്നുണ്ട്". അപ്പോൾ അവൻ മടിച്ചു മടിച്ചു നമ്പർ കൊടുത്തു. പോലീസ് അമ്മയോട് ചോദിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അമ്മ പറഞ്ഞു: എന്റെ മരുന്നെല്ലാം വാങ്ങിയതാണ് ഞാൻ അവനോട് എവിടെയും പോകണ്ട എന്ന് പറഞ്ഞിരുന്നു. അവൻ അത് കേൾക്കാതെ കൂട്ടുകാരുമായി കറങ്ങാൻ ഇറങ്ങിയതാണ്. അതും പറഞ്ഞ് അമ്മ ഫോൺ വെച്ചു. അപ്പോൾ പോലീസ് കേശുവിന് ആയി പറഞ്ഞു: ഞങ്ങൾ നിങ്ങൾക്ക് വേണ്ടിയാണ് രാത്രി ഉറങ്ങാതെ വരെ ഇവിടെ നിങ്ങൾക്ക് വേണ്ടി കാവൽ നിൽക്കുന്നത്. ഞങ്ങൾ നിങ്ങളുടെ ജീവനും സ്വത്തിനും വേണ്ടിയാണ് കാവൽ നിൽക്കുന്നത്. നിങ്ങൾ എന്തുകൊണ്ടാണ് സർക്കാർ പറയുന്നത് അനുസരിക്കാത്തത്. നിങ്ങളുടെ നൻമയ്ക്ക് ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്. അപ്പോൾ കേശുവും കൂട്ടുകാരും തെറ്റുകൾ മനസ്സിലാക്കി വീട്ടിലേക്ക് മടങ്ങി. 

" നമ്മൾ പോലീസും, സർക്കാറും, ആരോഗ്യ പ്രവർത്തകരും പറയുന്നത് നമ്മൾ അനുസരിക്കുക. തീർച്ചയായും നമ്മൾ കൊറോണ വൈറസ് എതിരെ നമ്മൾ പോരാടും.

ഫാത്തിമത്ത് അർഷാന
7A ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ