ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്

ഒറ്റക്കെട്ടായ്

 

പറയാതെ നമ്മെത്തേടി വന്നൊരതിഥി
 ഭീതിതൻ ദിനങ്ങൾ സമ്മാനിച്ചവൻ
 അലഞ്ഞു തിരിയുന്നു ലോകമെമ്പാടും
 കൊന്നൊടുക്കുന്നു ദിനംപ്രതി ആയിരങ്ങളെ
 അറിയില്ല ഏതു പാപത്തിൻ ഫലമിത്
 അറിയില്ല ആരുടെ ശാപമിത്
 അറിയില്ല എന്ന വസാനിക്കുമിത്
 അറിയില്ല അവശേഷിക്കുമോ നാം
 കൊടുക്കട്ടെ ആദ്യമേ ഒരു കൂപ്പുകൈ
 നിത്യ സേവന ആരോഗ്യ പ്രവർത്തകർക്ക്
 നൽകട്ടെ ദൈവം കണക്കില്ലാ പ്രതിഫലം
 ഈ ജീവൻമരണ അയ്യോപോരാട്ടത്തിന്
 മടി പലർക്കും വീട്ടിൽ ഇരിക്കുവാൻ
 കാരണം ശീലമില്ലത്രേ
 എങ്കിലും ശീലമാക്കണം നാം
 നല്ലൊരു നാളേക്ക് വേണ്ടിയെങ്കിലും
 അകലാൻ പറഞ്ഞു ശരീരങ്ങളോട്
 എന്നാൽ എടുക്കട്ടെ മനസ്സുകൾ
 ഇത്തിരി ഇന്ന കന്നിരുന്നാലൊത്തിരി
 അടുത്തിരിക്കാൻ നാളെ
 മറക്കല്ലേ കൈകൾ ശുചിയാക്കുവാൻ
 ഓർക്കണം കണ്ഠമത് നനയ്ക്കുവാൻ
 ശത്രുവിനെ ശത്രു മിത്രമെ ന്നല്ലേ
 എങ്കിൽ ഇവർ നമ്മുടെ രക്ഷകർ
 അറിയില്ല ഇന്നും പലർക്കും എത്ര
 ശക്തിമാൻ, ആ കൊലയാളി
 നിസ്സാരം എന്നോതി തള്ളല്ലേ
 ഒരു പടി മുന്നിലാണ വനിപ്പഴും
 ഉയരുന്ന ജനങ്ങളിൽ പട്ടിണിഭയം
 ഒരു കൈത്താങ്ങ് അങ്ങോട്ടുമുണ്ടാവണം
 ദാനം ഇടതു കൈയ റിയാതെ വേണം
 സഹായ പ്രചരണം അതെത്രപമാനം
 ഇതൊരു പാഠമാണ്, വിവേകമുള്ള
 നാം മനുഷ്യരുടെ ജീവിത പാഠം
 പഠിക്കണം നാം ഇപ്പോഴെങ്കിലും
 ജയിക്കാനല്ല തോൽക്കാതിരിക്കാൻ വേണ്ടി
 തളരരുത് നാം, പാതിവഴിയി -
 ലിരുന്ന് പോകരുത്
 ശ്രമിക്കണം ആകും വിധം
 തെളിക്കാൻ മഹാമാരിയെ

ഫാത്തിമത്ത് റിസ്വാന
10 D ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത