അച്ഛൻ വരുമെന്ന് അമ്മ പറഞ്ഞു
കാണാനായി കുഞ്ഞിമോൾ കാത്തിരുന്നു.
ചോക്ളേറ്റും നട്സും പുത്തനുടുപ്പുമായ്
അച്ഛൻ വരുന്നതും കാത്തിരുന്നു.
അച്ഛനെ കൊണ്ടുവരാൻ അമ്മയെന്തേ
പോകാത്തതെന്ന് ഞാൻ ചിന്തിക്കവേ
ദേ, പോയ കാർ തിരികെയെത്തി
പക്ഷേ, അതിലെന്റെ അച്ഛനുണ്ടായിരുന്നില്ല.
നിറകണ്ണുമായമ്മ ഫോണിൽ പുലമ്പുന്നു
അച്ഛനോടാണെന്നെനിക്ക് തോന്നി
സങ്കടത്തോടെ ഞാൻ കാര്യം തിരക്കി
അച്ഛനെ ഒറ്റയ്ക്കൊരു വീട്ടിലാക്കിയിരിക്കുന്നു.
ഇരുപത്തിയെട്ടുദിവസം അതാണത്രേ ക്വറന്റീൻകാലം.