ലോകം മുഴുവൻ അസുഖം പടർത്തും
കൊറോണയെ നീ വഴി മാറു
മരണം കൊയ്യും വിപത്തിൽ നിന്നും
മനുജന്റെ കണ്ണീർ തുടയ്ക്കു നാഥാ
ആപത്തിൽ താങ്ങായി നിൽക്കും
ആതുരസേവകരല്ലോ ദൈവദൂതർ
അകലംപാലിച്ചടച്ചിരുന്നും നാം
അമർച്ച ചെയ്തി മഹാമാരിയെ
കാറ്റായി കടലായി മാരിയെന്നിയേ
ജയിച്ചവരാണീ മലയാളികൾ
സ്നേഹക്കടലാം സ്നേഹിതരെ
നമുക്ക് നെയ്യാം സുന്ദരലോകം