ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ നഷ്ടപ്പെടുത്തിയ ഒരു അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നഷ്ടപ്പെടുത്തിയ ഒരു അവധിക്കാലം

കുട്ടികളെല്ലാവരും മാവിൻ ചുവട്ടിൽ ഒത്തുകൂടിയിരിക്കുകയാണ്. ചിലർ കളിക്കുന്നു. ചിലർക്കാണെങ്കിൽ പരീക്ഷാ പേടിയും. കുറച്ചു ദിവസം മാത്രമേ പരീക്ഷയ്ക്കുണ്ടായിരുന്നുള്ളൂ. ആ സമയത്താണ് അപ്പു ഓടി അവിടേക്കു വന്നത് അവൻ പറഞ്ഞു. നിങ്ങളിറങ്ങിയോ ചൈനയിലെ കൊറോണ വൈറസ് നമ്മുടെ ഇന്ത്യയിലും പിടിപെട്ടു. കൊറോണയോ എന്നാ അത് പലർക്കും സംശയമായി. അതൊരു വൈറസാണെന്ന് അപ്പു പറഞ്ഞു. ആദ്യം കേട്ടപ്പോൾ പലർക്കും പേടിയായി. അനു ചോദിച്ചു ഈ വൈറസ് ബാധിച്ചാൽ മരിച്ചു പോകുമോ എന്നു അപ്പോൾ അപ്പു പറഞ്ഞു. അതേ ചിലയിടത്തൊക്കെ അനേകം പേർ മരിച്ചു വീഴുന്നുണ്ടെന്ന് ചർച്ചകൾക്കും കളികൾക്കും ശേഷം കുട്ടികളെല്ലാം വീട്ടിലേക്ക് പോയി. സന്ധ്യയായി. അപ്പു പരീക്ഷയ്ക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അപ്പുവിനോട് അച്ഛൻ പറഞ്ഞത് കൊറോണ കേരളത്തിലും വ്യാപകമായി പരീക്ഷക്കളെല്ലാം നിർത്തിവച്ചു. കളിക്കേണ്ട തിരക്ക് മിണ്ടാണ്ട് വീട്ടിനകത്തിരുന്നോണം. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്കു പോയി. കുറച്ചു നേരം ടിവി 'കണ്ടു. പിന്നെ ഭക്ഷണം കഴിച്ച് കുറച്ച് കഥ ബുക്കുകൾ വായിച്ചു നേരം സസ്യയായി. അച്ഛനും അമ്മയും പുറത്തിരുന്നിട്ടുണ്ടായിരുന്നു. ഞാൻ അച്ഛൻ്റെ അടുത്ത് പോയിരുന്നു. അപ്പോഴാണ് കുറച്ചു ചേട്ടന്മാർ റോഡിലൂടെ ബൈക്കും എടുത്ത് പോയത്. അപ്പോൾ അമ്മ പറഞ്ഞു. ഈ പിള്ളേർക്കൊക്കെ വീട്ടിലിരുന്നാൽ പോരെ. എന്തിനാ വെറുതെ കറങ്ങി നടന്ന് രോഗം വരുത്തി വയ്ക്കുന്നേ. അപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു അവരെയൊക്കെ പോലീസ് നോക്കിക്കൊള്ളും എന്ന്. വീട്ടിൽ തന്നെ ഇരുന്ന് ബോറടിച്ചു. ടി വി തുറന്നാൽ കോവിഡിനെ പറ്റിയായിരുന്നു. കേൾക്കുമ്പോൾ തന്നെ പേടിയായതിനാൽ അധികം അതും നോക്കി നിന്നില്ല .വേഗം തന്നെ ഉറങ്ങി പിറ്റെ ദിവസം അച്ഛൻ ചെറിയ കൃഷിക്കു വേണ്ട തയ്യാറെടുപ്പിലായിരുന്നു. വേറെ ഒന്നും ചെയ്യാതിരുന്നതിനാൽ കൃഷിയിൽ ഞാൻ അച്ഛനെ സഹായിച്ചു.

സൂര്യജിത്ത് എൻ.
3 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ