കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/വാർത്താപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(വർഗ്ഗം:വാർത്താപ്പെട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മികച്ച വാർത്തവായനക്കാരാവാൻ വാർത്താപ്പെട്ടി

പ്രൊഫഷണൽ വാർത്താചാനലിന്റെ മികവോടെയാണ് വിദ്യാലയത്തിനായി നടത്തുന്ന യൂറ്റൂബ് ചാനലിൽ വാർത്താപ്പെട്ടി എന്ന പേരിൽ സ്കൂൾ വാർത്ത പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. നേരത്തേ തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തിയിരിക്കുന്ന കുട്ടികളെ വാർത്തവായനക്കാരാക്കിയാണ് വാർത്താപ്പെട്ടിയുടെ പ്രവർത്തനം. അക്ഷരസ്ഫുടതയോടെ, ഒരു പ്രൊഫഷണൽ വാർത്താ വായനക്കാരിയെ പോലെ നമ്മുടെ കുട്ടികൾ വാർത്ത വായിക്കുന്നു. ഈ പരിശീലനം ഭാവിയിൽ ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

വാർത്താപ്പെട്ടി 1 വാർത്താപ്പെട്ടി 2 വാർത്താപ്പെട്ടി 3 വാർത്താപ്പെട്ടി 4 വാർത്താപ്പെട്ടി 5
വാർത്താപ്പെട്ടി 6 വാർത്താപ്പെട്ടി 7 വാർത്താപ്പെട്ടി 8 വാർത്താപ്പെട്ടി 9 വാർത്താപ്പെട്ടി 10
വാർത്താപ്പെട്ടി 11 വാർത്താപ്പെട്ടി 12 വാർത്താപ്പെട്ടി 13 വാർത്താപ്പെട്ടി 14 വാർത്താപ്പെട്ടി 15
വാർത്താപ്പെട്ടി 16 വാർത്താപ്പെട്ടി 17 വാർത്താപ്പെട്ടി 18 വാർത്താപ്പെട്ടി 19

മികവാർന്ന സ്കൂൾ യൂടൂബ് ചാനൽ

കെകെടിഎംജിജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ എന്ന പേരിൽ വളരെയധികം സാങ്കേതികത്തികവോടെയുള്ള ഒരു യൂടൂബ് ചാനൽ സ്കൂളിനുണ്ട്. പൂർണ്ണമായും സോഷ്യൽ മീഡിയ സപ്പോർട്ട് ടീമിന്റെ പ്രയത്നത്തിൽ മാത്രം മുന്നോട്ട് പോകുന്ന ഈ ചാനലിലൂടെ കുട്ടികളുടെ കഴിവുകളും നേട്ടങ്ങളും ലോകത്തിന്റെ മുന്നിലേക്ക് തുറന്ന് കാട്ടുവാൻ സാധിക്കുന്നു. കുട്ടികൾക്ക് അവരിൽ തന്നെ ഒരാത്മവിശ്വാസം ഉണർത്തിയെടുക്കുന്നതിനും അതുവഴി സമൂഹത്തിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്താർജ്ജിക്കുകയും ചെയ്യുന്നു. വിദ്യാലയത്തിന്റെ യൂടൂബ് ചാനൽ ആയതിനാലും ചാനലിൽ നിന്നുള്ള വരുമാനം താൽപര്യപ്പെടുന്നില്ലാത്തതിനാലും തന്നെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചാനലിനെ മെയ്ഡ് ഫോർ കിഡ്സ് എന്ന വിഭാഗത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. അതിനാൽ ചാനൽ വിഡിയോകൾക്ക് മതിയായ സംരക്ഷണം ലഭിക്കുന്നുണ്ട്.