വി വി എച്ച് എസ് എസ് താമരക്കുളം/Activities

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്
  • നേർക്കാഴ്ച


== സ്കൂൾ യുവജനോൽസവം 2017 കണ്ണ‍ൂരിൽ നടന്ന സംസ്ഥന സ്കൂൾ യുവജനോൽസവത്തിൽ സ്കൂൾ 24-ലാം സ്ഥാനം കരസഥമാക്കി. ജനറൽ വിഭാഗത്തിൽ രണ്ട് ഒന്നാം സ്ഥാനവ‍ും, ഒരു ഒന്നാം സ്ഥാനവ‍ും കരസ്ഥമാക്കിയ (ഭിന്നശേഷിയ‍ുള്ള) "കൺമണി" എന്ന

വിദ്യാർത്ഥിനി സ്‍ക‍ൂളിന്റെ അഭിമാനമാണ്.

ബഹുമുഖപ്രതിഭ-കൺമണി

സ്കൂൾ വാർഷികം

2018-19 അധ്യയന വർ‍ഷത്തെ സ്കൂളിലെ വാർഷികവും, യാത്രയയപ്പ് സമ്മേളനവും , അനുമോദനവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രജനി ജയദേവ് ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.എം.എസ് സലാമത്ത് അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത ഡി പിള്ള സ്വാഗതം ആശംസിച്ചു . പ്രിൻസിപ്പൽ ജിജി എച്ച് നായർ റിപ്പോർട്ട് അവതരിപ്പിച്ചു.ശാസ്താംകോട്ട DB കോളേജിലെ മലയാളം വിഭാഗം മേധാവിയായ ശ്രീ ഉണ്ണികൃഷ്ണൻ സാർ മുഖ്യ പ്രഭാഷണം നടത്തി .ഈവർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ജയശ്രീ ടീച്ചർക്ക് യാത്രയയപ്പ് നടത്തി. ഈ അധ്യയനവർഷം വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ശ്രീമതി പി രാജേശ്വരി പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു . പിടിഎ വൈസ് പ്രസിഡണ്ടുമാരായ ശ്രീ എസ് ഷാജഹാൻ, ശ്രീ സതീഷ് ,സീനിയർ അധ്യാപകരായ ശ്രീ രാധാകൃഷ്ണൻ,എ. എൻ ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .

         2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം   കാണുന്നതിനുള്ള സാഹചര്യമൊരുക്കി  

==

മികവുത്സവം മാവേലിക്കര DEO സുബിൻ പോൾ ഉദ്ഘാടനം ചെയ്യുന്നു
,
മികവുൽസവം