വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/എൻറെ ലോക്ക് ഡൗൺ ദിനങ്ങൾ
എൻറെ ലോക്ക് ഡൗൺ ദിനങ്ങൾ പെട്ടെന്നാണ് ഒരു ദിവസം സ്കൂൾ അടച്ചത്.
കൊറോണ വൈറസ് കാരണമായിരുന്നു സ്കൂൾ നേരത്തെ അടച്ചത്.പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ വീട്ടിൽ തന്നെ ആയിരുന്നു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വല്ലാതെ ബോറടിച്ചു.ബോറടി മാറ്റാൻ ആയി ഞാനും അമ്മയും അമ്മാമ്മയും കൂടി ഒരു അടുക്കള തോട്ടം ഉണ്ടാക്കി .നല്ല രസമായിരുന്നു. ഞാനും അനിയനും കൂടി വിത്ത് നടാനും വെള്ളം ഒഴിക്കാനും ഒക്കെ സഹായിച്ചു. ഞങ്ങളുടെ അടുക്കളത്തോട്ടത്തിൽ മുളകും പാവലും പയറും വഴുതനയും ചീരയും വെണ്ടയും ഒക്കെ ഉണ്ട്.എൻറെ ലോക്ക് ലോക്ഡൗൺ ദിനങ്ങൾ ഇങ്ങനെയാണ്.എല്ലാവരുംലോക്ഡൗണ് നിയമങ്ങൾ അനുസരിക്കണം.ഒരു നല്ല നാളെയ്ക്കായി നമുക്ക് അകലം പാലിക്കാം. STAY HOME SAVE LIFE .
|