വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/വിദ്യാരംഗം
(വി ജെ എച്ച് എസ് എസ് , നടുവത്ത് നഗർ/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാരംഗം
വടുതല ജമാ-അത്ത് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തുകയുണ്ടായി. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാവാരമായി ആചരിച്ചുകൊണ്ടാണ് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കവിയും തിരക്കഥാകൃത്തുമായ റഫീഖ് അഹമ്മദ് സാറാണ് സൂം മീറ്റിലൂടെ ഉൽഘാടനകർമ്മം നിർവഹിച്ചത്. ഉൽഘാടന സമ്മേളനത്തിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രെസ് ചന്ദ്രലേഖ ടീച്ചർ അദ്ധ്യക്ഷത വഹിക്കുകയും ഇബ്രാഹിം സർ സ്വാഗതം ആശംസിക്കുകയും അബൂബക്കർ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തന്റെ ഉൽഘാടന പ്രസംഗത്തിന് ശേഷം റഫീഖ് അഹമ്മദ് കാവ്യസല്ലാപം പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി. വാരാചരണത്തോടനുബന്ധിച്ചു ജൂൺ 19 മുതൽ 25 വരെ ഓരോ ദിവസങ്ങളിലായി ഉപന്യാസരചന, കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, കാവ്യാലാപനം മുതലായ മത്സരങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുകയും അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു. ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു ബഷീറിന്റെ പ്രശസ്ത കഥാപാത്രങ്ങളെക്കുറിച്ച് ( മണ്ടൻ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, പൊൻകുരിശ് തോമ, ആനവാരി രാമൻനായർ ) ഒരു ലഘുവിവരണം കുട്ടികൾ അവരുടേതായ രീതിയിൽ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. അവതരണത്തിലെ മികവ് പരിഗണിച്ചു ഖുദ്സിയ ഹർഷദ് ഒന്നാം സ്ഥാനവും ശരത് ബാബു, ഹംന മെഹ്റിൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. സാഹിത്യവേദിയുടെ സ്കൂൾതല മത്സരം ഓഗസ്റ്റ് മാസത്തിൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം എന്നീ രചനാമത്സരങ്ങളും കവിതാലാപനം നാടൻപാട്ട്, അഭിനയം എന്നിവയും മത്സരയിനങ്ങളായി സംഘടിപ്പിച്ചു. മലയാളിയുടെ ദേശീയോത്സവമായ ഓണം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടത്തി. വിവിധയിനങ്ങളിലായി നടത്തിയ പരിപാടികളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും, അവ സ്കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ഗാന്ധിയുടെ രേഖാചിത്രം, ഗാന്ധിക്വിസ് എന്നിവ നടത്തി. ഈ കോവിഡ് മഹാമാരിയുടെ കാലത്തും വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച്, പരിമിതികളിൽ ഒതുങ്ങി നിന്ന്, കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്, കുട്ടികൾക്കു ഉപകാരപ്രദമായ രീതിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പരിപാടികൾ ഭംഗിയായി നടത്തുവാൻ നമുക്ക് സാധിച്ചു.