വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/സൂര്യനും അഗ്നിപർവതങ്ങളും
(വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/സൂര്യനും അഗ്നിപർവതങ്ങളും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യനും അഗ്നിപർവതങ്ങളും
മനുഷ്യന്റെ ഇടപെടൽ മൂലമല്ലാതെ സംഭവിക്കുന്ന പല പ്രകൃതി പ്രതിഭാസങ്ങളും ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറിയ തോതിൽ ബാധിക്കുന്നുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. സൂര്യന്റെ ഊർജവിതരണത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ, ഭൂമിയുടെ ദ്രമണപഥത്തിൽ വരുന്ന നേരിയ മാറ്റങ്ങൾ അഗ്നിപർവത സ്ഫോടനങ്ങൾ എന്നിവയെക്കെ ഇതിന് ഉദാഹരണങ്ങളാണ്. സൂര്യനിൽ നിന്നുള്ള ഊർജത്തിന്റെ അളവ് കൂടുന്നതും ഗ്രിൻ ഹൗസ് വാതകങ്ങളെ അന്തരീക്ഷത്തിന്റെ താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറിൽ ചൂട് കൂട്ടും. എന്നാൽ ട്രോപ്പോസ്ഫിയറിൽ മുകളിൽ ഓസോൺ ട്രോപ്പോസ്ഫിയർ എന്ന പാളിയുടെ ചൂട് കുറയുകയാണ് ചെയ്യുക. ഇതെല്ലാം മനുഷ്യ൯ വരുത്തി വയ്ക്കുുന്ന വിന. അതിന്റെ ഫലം പരിസ്ഥിതി നാശം. നമ്മുടെ ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും ജീവനു തന്നെ ഭീഷണിയായും അതോടൊപ്പം ലോകത്തിന്റെ ഉന്മൂലനാശത്തിലേയ്ക്കും നയിക്കുന്ന കാഴ്ചയാണ് നാം നേരിടാ൯ പോകുന്നത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |