വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും കൂട്ടുകാരും

ഒരിക്കൽ അപ്പുവും കൂട്ടുകാരും കളിക്കുകയായിരുന്നു അപ്പോൾ ഒരു തിളങ്ങുന്ന സാധനം താഴേ കിടക്കുന്നത് കണ്ടു. അപ്പുവും കൂട്ടുകാരും അത് എടുത്ത് നോക്കി അത് ഒരു മന്ത്രിക പുസ്തകമായിരുന്നു ആ പുസ്തകത്തിൽ മൂന്ന് വൈരകല്ലുകളും ഉണ്ടായിരുന്നു അവർ ആ പുസ്തകം തുറന്ന് നോക്കി

പെട്ടെന്ന് അപ്പുവും കൂട്ടുകാരും പുസ്തകത്തിൻ്റേ അകത്തേക്ക് പോയി അവർ മരുഭൂമി പോലുള്ള സ്ഥലത്ത് എത്തിപ്പെട്ടു അവർ ഞെട്ടിപ്പോകി കുറച്ചു നേരം അവർ അവിടെ പേടിച്ചു നിന്നു അതിനു ശേഷം അവർ നടന്നു തുടങ്ങി ഒരുപാട് ദൂരെ അവർ നടന്നു അവസാനം അവർ ഒരു വാതിലിൻ്റെ മുന്നിൽ എത്തിപ്പെട്ടു അപ്പോൾ അപ്പു പറഞ്ഞു ഇത് പുറത്തേക്കുള്ള വഴി ആക്കാം നമുക്ക് പോയി നോക്കിയാല്ലോ? കൂട്ടുകാർ സമ്മതിച്ചു അപ്പുവാണ് ആദ്യം വാതിലിന് അപ്പുറത്ത് കടന്നത് അപ്പുറത്തേ ഭാഗം തടാകമായിരുന്നു അപ്പുവിന് നീന്താൻ അറിയില്ലായിരുന്നു

പാവം അപ്പു അലറി വിളിച്ചു " എന്നെ രക്ഷിക്കണേ" "എന്നെ രക്ഷിക്കണേ" മറ്റു കൂട്ടുകാർക്ക് നീന്താൻ അറിയാമായിരുന്നു അതിനാൽ മറ്റു കൂട്ടുകാർ അപ്പുവിനെ ചാടി രക്ഷിച്ചു കരയ്ക്കു കയറ്റി ഭാഗ്യത്തിന് അപ്പുവിന് ഒന്നു സംഭവിച്ചില്ല അവർ വീണ്ടും നടന്നു അവർക്ക് നടക്കുന്നതിനിടെ ഒരു വൈരക്കല്ല് കിട്ടി ഇത് ആ മന്ത്രിക പുസ്തകത്തിലിരുന്ന വൈരക്കല്ല് ആണല്ലോ? പെട്ടെന്ന് ആ വൈരക്കല്ല് പ്രകാശിക്കാൻ തുടങ്ങി

അതിൻ്റെ അകത്ത് നിന്ന് ഒരു വലിയ പ്രാവ് പുറത്ത് വന്നു അപ്പുവും കൂട്ടുകാരും പേടിച്ച് വിറച്ച് പോയി
വളരെ നന്ദിയുണ്ട് കൂട്ടുകാരെ എന്നെ ഈ വൈരക്കല്ലിൽ നിന്ന് മോജിതരാക്കിയതിന
എന്താണ് എന്നറിയില്ല ഒരിക്കൽ ഞാൻ ഇതുവഴി പറന്ന് വന്നപ്പോൾ ഒരു തിളങ്ങുന്ന സാധനം കണ്ടു ഞാൻ അതിനെ തൊട്ടതും ഞാൻ ഇതിൻ്റെ അകത്ത് ബന്ധിതനായി എന്നെ രക്ഷിച്ചതിന് ഞാൻ എന്ത് പ്രാശ ത്യാപകാരമാണ് ചെയ്യേണ്ടന് അപ്പോൾ അപ്പു പറഞ്ഞു
നിനക്ക് മാന്ത്രിക വിദ്യകൾ അറിയാമെങ്കിൽ മാത്രം നിനക്ക് എന്നെ രക്ഷിക്കാൻ കഴിയും ഇത് ഒരു മാന്ത്രിക ലോകമാണ് ഞാൻ ഇവിടേ താമസിക്കുന്നവനും അതുകൊണ്ട് എനിക്ക് മന്ത്രമെല്ലാം അറിയാം പറയൂ നിനക്ക് എന്താണ് ചെയ്യേണ്ടത് അപ്പുവിന് വളരെ സന്തോഷമായി അപ്പു നടന്നതെല്ലാം പറഞ്ഞു നീ എൻ്റെ പുറത്ത് കയറൂ ഞാൻ നിന്നേയും കൂട്ടുകാരേയും വീട്ടിൽ എത്തിക്കാം അങ്ങന്നെ പറന്ന് പറന്ന് ഒരു തടാകത്തിൻ്റെ തീരത്തെത്തി നിങ്ങൾ ഇവിടെ ഇറങ്ങി ഈ തടാകത്തിൽ ചാടിക്കോളൂ അപ്പൂ അയ്യോ എനിക്ക് നീന്താൻ അറിയില്ല പേടിക്കണ്ട ഇത് മാന്ത്രികതടാകമാണ് ഒന്നും സംഭവിക്കില്ല മാത്രവുമല്ലാനിങ്ങൾക്ക് ഒന്നും സംഭവിക്കില്ല അപ്പു അങ്ങനെ വീട്ടിൽ എത്തി അപ്പുവിനും കൂട്ടുകാർക്കും അത് ഒരു സാഹസികമായിരുന്നു അത് അപ്പുവിനും കൂട്ടുകാർക്കും അത് വലിയ ഒരു ഓർമ്മയായിരുന്നു
PRANAV P S
5 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ