വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതി മനോഹരി

പച്ചിലത്തഴപ്പുകൾ വിരിച്ച് പാറിയാടും വയലുകൾ
പൊ൯നാണയങ്ങൾ വിളയിച്ച് മാനം നോക്കും നെൽപ്പാടങ്ങൾ
ആമ്പലുകൾ കൊണ്ട് നിറ‍‍ഞ്ഞ് തുളുമ്പും കായലുകൾ
കളകള നാദമൊഴുക്കി ഒഴുകും നദികആരാണു നീ...........ആരാണു നീ
 ഇവയിലെല്ലാം സമൃദ്ധമായി
 കാണുവതാരാണു നീ
നിറമറ്റ ഭൂമിയെ ഹരിതപൂങ്കാവനമാക്കിടുന്നു
ജീവജാലങ്ങൾക്ക് ജീവാമൃതം പൊഴിച്ചിടുന്നു
പക്ഷി-മൃഗാധികൾക്ക് നവോന്മേശം നൽകീടുന്നു
സസ്യ-ലതാധികളിൽ സമ്പന്നമായി മാറീടുന്നു
ആരാണു നീ.........ആരാണു നീ
 ഭൂമിയെ വ൪ണ്ണചാരുതമാക്കുവതാരാണു നീ
വരണ്ടുണങ്ങിയ ഭൂമിക്ക് ജീവജലമായ്,പ്രാണജലമായ്
കുളി൪ മഴാമൃതം നൽകുവതും നീ
പുതുപുലരിയിൽ പാടിയുണ൪ത്തുന്ന പൂങ്കുയിലിന്
മനോഹര ശബ്ദം നൽകിയതും നീ

അബിയ .ഡി.എസ്
10G വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം