വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ശുചിത്വം നാളെയ്ക്കായ്
(വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ശുചിത്വം നാളെയ്ക്കായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{
നമ്മുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമാണ് ശുചിത്വം. എന്നാൽ എന്താണ് ശുചിത്വമെന്നു ആർക്കും വലിയ ധാരണയില്ല. എന്താണ് ശുചിത്വം? ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നീ രണ്ടു തരത്തിൽ കാണപ്പെടുന്ന ശുചിത്വം വ്യക്തിജീവിതത്തിൽ വളരെ അനിവാര്യമാണ്. കുളിക്കുക, നനയ്ക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക തുടങ്ങിയ വ്യക്തി ശുചിത്യം ഇന്ന് വളരെ പ്രാധാന്യമേറിയതാണ്. കോവിഡ് -19 എന്ന രോഗം ഈ ലോകമെമ്പാടും പടർന്നു പിടിച്ചപ്പോൾu വ്യക്തി ശുചിത്വം എല്ലാ ജനങ്ങളും പ്രാധാന്യത്തോടെ കാണുന്നു. പരിസ്ഥിതി ശുചിത്വം എന്നത് നമ്മൾ നമ്മുടെ പരിസ്ഥിതിയെയും വീടിനെയും ശുചിയാക്കുക എന്നതാണ്. പരിസ്ഥിതി ശുചിത്വത്തിലൂടെ നമ്മുടെ ലോകത്തെയും ചുറ്റുപാടും വൃത്തിയോടും രോഗ വിമുക്തമാക്കാനും സാധിക്കും. സ്വന്തം ശുചിത്വത്തിനായി പലരും മാലിന്യങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നു. അത് നമ്മുക്ക് തന്നെ ദോഷമെന്നു ആരും ചിന്തിക്കുന്നില്ല. നാമം എത്ര അധികം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു അതിന്റെ ഫലം നമ്മുക്ക് തന്നെ ലഭിക്കും. അതിനാൽ നാമം ശുചിയാകുന്നത് പോലെ നമ്മുടെ പരിസ്ഥിതിയെ ശുചിത്വത്തോടെ സംക്ഷിക്കണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം