വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂളിൽ വളരെ സജീവമായി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികളിൽ LSRW ശേഷികളും,ക്രിയാത്മകമായ കഴിവുകളും മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള പഠന പ്രവർത്തനങ്ങൾ ആണ് ഇംഗ്ലീഷ് ക്ലബ്ബിലൂടെ നടത്തിവരുന്നത്. ഇംഗ്ലീഷ്അസംബ്ലി ,ഇംഗ്ലീഷ് ഫെസ്റ്റ്, ദിനാചരണങ്ങൾ എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.എല്ലാ വർഷവും പദ്യംചൊല്ലൽ,പ്രസംഗം എന്നിവയിൽ കുട്ടികൾ സബ്ജില്ലാ തലത്തിലും,ജില്ലാ തലത്തിലും പങ്കെടുത്ത്‌ വിജയികൾ ആയിട്ടുണ്ട്

സംസ്‌കൃത ക്ലബ്ബ്

വളരെ മികച്ച രീതിയിൽ ക്ലബ്ബ്‌ പ്രവർത്തനം നടക്കുന്നുണ്ട്.പ്രധാന ദിനങ്ങൾ എല്ലാം ആചരിക്കാറുണ്ട്.സംസ്‌കൃത ദിനാഘോഷം വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടത്തി.എല്ലാ കുട്ടികളും പങ്കെടുത്തു.സംസ്‌കൃത ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുവാനായി നിരവധി പഠനപ്രവർത്തനങ്ങൾ നടത്താറുണ്ട്.സബ്uജില്ല,റവന്യൂ ജില്ല, സംസ്ഥാനതല സംസ്കൃതോത്സവത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും,വിജയികൾ ആകുകയും ചെയ്തിട്ടുണ്ട്.കാലടി സംസ്‌കൃതസർവ്വകലാശാല നമ്മുടെ സ്കൂളിനെ ഒരു മോഡൽ സ്കൂളായി തെരഞ്ഞെടുത്തിരുന്നു.മികച്ച രീതിയിൽ പഠനം നടത്തി വരുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്

സോഷ്യൽ സയൻസ് ക്ലബ്ബ്

ജൂൺ രണ്ടാം വാരത്തിൽ തന്നെസോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തംക്ലബ്ബ് പ്രവർത്തനങ്ങൾക്കുണ്ട്. പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കിയത് ഏറ്റെടുത്ത പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ സഹായിച്ചിട്ടുണ്ട്. എല്ലാ അദ്ധ്യാപകരുടേയും വേണ്ടുന്ന പിൻതുണ ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നു.

ക്ലബ് നടത്തിയ ദിനാചരണങ്ങൾ

ജൂൺ 8 - സമുദ്രദിനം

സമുദ്ര ജലമലിനീകരണത്തിനെതിരായുള്ള ബോധവൽക്കരണം അന്നേ ദിവസം നടന്നു. പോസ്റ്റർ നിർമ്മാണം, പ്രസംഗം ,കടലറിവുകൾ എന്ന പുസ്തകം വായിച്ച് കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടി കൾ എടുത്തു. ഇതിനുള്ള പ്രതിജ്ഞാ വാചകങ്ങൾ ക്ലാസ്സ് ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകിയിരുന്നു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു.

ജൂലൈ - 1 1-ലോക ജനസംഖ്യാ ദിനവും

ജൂലൈ-26 കാർഗിൽ വിജയദിനവും ആചരിച്ചു. ജവാൻമാർക്ക് ആദര വർപ്പി ച്ചു കൊണ്ട് കുട്ടി കൾ Pluck card നിർമ്മിച്ചു.

ആഗസ്റ്റ് - 6 ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്കുകളുടെ നിർമ്മാണം', വീഡിയോ ക്ലിപ്പിംഗ് പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു.

ആഗസ്റ്റ് - 15

സ്വാതന്ത്ര്യത്തിൻ്റെ അമ്യത മഹോത്സവം സമുചിതമായി ആഘോഷിച്ചു.വിവിധ മത്സരങ്ങൾ ഗൂഗിൾ മീറ്റ് വഴി നടത്തി.പ്രസംഗ മത്സരം, ക്വിസ്സ്, ദേശഭക്തിഗാനാലാചനം, ചിത്രരചനാ മത്സരങ്ങൾ അമ്യത മഹോത്സവത്തിൻ്റെ ഭാഗമായി നടത്തി വിജയികളെ സബ്ബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.അമൃത മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.

ക്ലബ്ബ് ഏറ്റെടുത്ത ദിനാചരണങ്ങളിൽ

ആഗസ്റ്റ് - 9 Quit India ദിനം

Sept - 2 ടി കെ മാധവൻ ജന്മദിനം,

ഒക്ടോബർ - 2

ഗാന്ധിജയന്തി

November - 1 കേരളപ്പിറവി ദിനം

എന്നിവ ഉൾപ്പെടുന്നു. ഗൂഗിൾ മീറ്റ് വഴിയും, whats appലൂടേയുമാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്.

വിമുക്തി ക്ലബ്ബ്

കൊയ്പ്പള്ളി കാരാണ്മ വി എസ്‌ എസ് ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിൻ്റെ ഉദ്ഘാടനം ജൂൺ 16ന് ഗൂഗിൾ മീറ്റിലൂടെ ബഹു: ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവ്വഹിച്ചു.എല്ലാ അദ്ധ്യാപകരുo ക്ലബ്ബ് അംഗങ്ങളായുള്ള കുട്ടികളും യോഗത്തിൽ പങ്കെടുത്തു. ക്ലബ്ബിന് ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.യോഗത്തിൽ രൂപപ്പെട്ട ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തന കലണ്ടർ തയ്യാറാക്കി.

ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനത്തിൽ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ക്ലാസ്സ് അദ്ധ്യാപകരുടെ ചുമതലയിൽ നടത്തപ്പെട്ട പ്രവർത്തനം കൃത്യമായി നിറേവേറ്റാൻ കഴിഞ്ഞു.കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പങ്കുവെച്ചു.രക്ഷാകർത്താക്കളേയും ഇതിൽ പങ്കാളികളാക്കാൻ കഴിഞ്ഞു എന്നത് വിജയമായിരുന്നു.

വിമുക്തിയുടെ നേത്യത്വത്തിൽ ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ എത്തിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.എല്ലാ ക്ലാസ്സുക ളി ലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത്.രക്ഷാ കർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞതും ക്ലാസ്സിന് ശേഷം നടന്ന ചർച്ചയിൽ ലഹരി കാരണമായ വിപത്തുകൾ, കുറ്റകൃത്യങ്ങൾ, വാഹനഅപകടങ്ങൾ എന്നിവയുടെ നേരറിവുകൾ രക്ഷാകർത്താക്കൾ ഓർത്തെടുത്തത് ഒരു നല്ല അനുഭവമായിരുന്നു.

ലഹരി വില്ലനാകുന്ന കുറ്റകൃത്യങ്ങൾ, വാഹന അപകടങ്ങൾ എന്നിവയുടെ പത്ര വാർത്തകൾ ശേഖരിച്ച് ലഹരിവിരുദ്ധ അടി കുറുപ്പ് നൽകി ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെക്കുന്ന പ്രവർത്തനം നടപ്പിലാക്കിയത് ക്ലാബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകി.

ക്ലബ്ബ് സ്ഥാപിച്ചിട്ടുള്ള ലെറ്റർ ബോക്സ് വഴി ആർക്കും കുട്ടികൾകളിൽ ആരെങ്കിലുംലഹരി ഉപയോഗിക്കുന്നെങ്കിൽ അവരെ കുറിച്ചുള്ള വിവരം നൽകുന്നതിനുള്ള സാധ്യത നൽകുന്നു.

യൂ ടൂ ബ് ചാനലിൽ വരുന്ന വിമുക്തി യുടെ നേത്യത്വത്തിൽ നടക്കുന്ന ക്ലാസുകൾ ,ചർചകൾ എന്നിവ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. ടി പ്രവർത്തനങ്ങളിലൂടെ നിരന്തര ജാഗ്രത നിലനിർത്തി ക്ലബിൻ്റെ പ്രവർത്തനങ്ങൾ തുടരുന്നു.


സ്പേസ് ക്ലബ്

പൂർണ്ണരൂപം: Sincere Parenting And Child Education

2018 സെപ്റ്റംബർ 14 നാണ് സ്പേസ് യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചത്.

ആധുനിക ജീവിതസാഹചര്യങ്ങളിൽ കുട്ടികൾക്കു കുടുംബത്തിൽ നിന്നും വിദ്യാലയത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടുന്ന പലതരത്തിലുള്ള മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങളെയും പഠന വൈകല്യങ്ങളെയും അതിജീവിക്കുകയും അവരെ കർമ്മശേഷിയും ആരോഗ്യവുമുള്ള പൗരന്മാരാക്കി വളർത്തിയെടുക്കുകയുമാണ് സ്പേസിന്റെ പ്രധാന ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണം,നിയമപാഠത്തിലൂടെ നിയമസാക്ഷരത ഇവയെക്കുറിച്ചുള്ള പഠന ക്ലാസുകൾ നൽകി. ഇന്റ്‌ർനെറ്റ്,മൊബൈൽ ഇവയുടെ ദുരുപയോഗം,വർദ്ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും കുട്ടികളിൽ ഇവയുടെ ദോഷവശങ്ങളെപ്പറ്റി മനസ്സിലാക്കുവാൻ സാധിച്ചു.

കുടുംബ ബന്ധങ്ങളെക്കുറിച്ചും സാമൂഹിക ജീവിത ക്രമങ്ങളെക്കുറിച്ചും നമ്മുടെ ഭരണഘടനയെക്കുറിച്ചും നിയമവ്യവസ്ഥകളെക്കുറിച്ചുമുള്ള ക്ലാസുകൾ സംഘടിപ്പിച്ചത് വളരെ പ്രയോജനകരമായി.

സ്പേസിന്റെ ആഗമനം കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. പരസ്പര സ്നേഹവും ആത്മവിശ്വാസവും വളർത്തിയെടുക്കുവാൻ സാധിച്ചു.