വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ അമ്മയാം വിശ്വപ്രകൃതി

അമ്മയാം വിശ്വപ്രകൃതി

അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു തന്ന
സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ !
മുത്തിനെപ്പോലും കരിക്കട്ടയായിക്കണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ
നന്മ മനസ്സില്ലാത്തോർ ! മുഗ്ദ്ധസൗന്ദര്യത്തെ വൈരൂപ്യമാ
ക്കുവാനൊത്തൊരുമിച്ചവർ നമ്മൾ ! കാരിരുമ്പിന്റെ
ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു ;
കാതരചിത്തമന്നെത്രയോ പക്ഷികൾ കാണാമറയത്തൊളിച്ചു !
എത്രയോകുളങ്ങളെ മണ്ണിട്ടുമൂടി നാം ഇത്തിരി ഭൂമിക്കുവേണ്ടി
എത്രകിട്ടിയാലും മതിവരാറില്ലാത്തൊരു അത്യാഗ്രഹിയെപ്പോലെ !
 വിസ്‌തൃതനീലജലാശയങ്ങൾ ജൈവ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയങ്ങൾ മാലിന്യകണ്ണുനീർപൊയ്കകളെന്യേ !
പച്ചപരിഷ്‌കരതേൻകുഴമ്പുണ്ടു നാം പുച്ചിപ്പു മാതിർദ്ദുഗ്ദ്ധത്തെ (: പത്തു. ബി : വിമല ഹൃദയ ഹൈസ്കൂൾ, വിരാലി)



 

സോഫി പി. എസ്
10 ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത