വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി ആരംഭിച്ചത് .
ലിറ്റിൽ കൈറ്റ്സ് ലെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികളെ പങ്കാളികളാക്കുക , വിദ്യാലയത്തിലെ സാങ്കേതിക പഠന പ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക , സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക, ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ

| 15040-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15040 |
| യൂണിറ്റ് നമ്പർ | 111 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | WAYANAD |
| വിദ്യാഭ്യാസ ജില്ല | WAYANAD |
| ഉപജില്ല | S.BATHERY |
| ലീഡർ | KRISHNA PRIYA |
| ഡെപ്യൂട്ടി ലീഡർ | EMIYA |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 9447758578 |