വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/മനുഷ്യനില്ലാത്ത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനില്ലാത്ത ലോകം

രണ്ടാം ക്ലാസിൽ പഠിക്കുന്ന ബിന്ദുവും സിന്ധുവും കൂട്ടുകാരായിരുന്നു. പാഠം കഴിഞ്ഞു ഇനി പരീക്ഷകാലമാണ് രണ്ടു പേരും മിടുക്കിക്കുട്ടികളായിരുന്നു. ക്ലാസ് ടീച്ചറായ ശ്രീഷ്മ ടീച്ചർക്ക് എല്ലാവരോടും വലിയ ഇഷ്ടമായിരുന്നു.അങ്ങനെയൊരു ദിവസം ടീച്ചർ ക്ലാസിൽ വന്നു പറഞ്ഞു. ടീച്ചർ: ഇനി മുതൽ ക്ലാസ് ഉണ്ടായിരിക്കില്ല കുട്ടികൾ: അതെന്താ ടീച്ചർ ? ടീച്ചർ: ദു:ഖത്തോടെ ലോകത്ത് കോവിഡ് 19 എന്ന രോഗം പടർന്നിരിക്കുകയാണ് എല്ലാം രാജ്യത്തും മനുഷ്യൻ മരിച്ചു കൊണ്ടിരിക്കുന്നു .അത് നമ്മുടെ രാജ്യത്തും എത്തിയിരിക്കുന്നു. കുട്ടികൾ: (അതിശയത്തോടെ) ഞങ്ങളും മരിച്ചു പോകുമോ ടീച്ചർ ടീച്ചർ: (കുട്ടികളെ ചേർത്തു പിടിച്ചു പറഞ്ഞു) ഇല്ല , ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയും ഇനി മുതൽ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത് വീട്ടിൽ തന്നെ ഇരിക്കണം പുറത്ത് പോയി വരുന്നവർ സോപ്പും സാനിറ്ററൈസും ഉപയോഗിച്ച് നല്ലവണ്ണം കൈ കഴുകണം അങ്ങനെ നമുക്ക് കോവിഡിനെ തോൽപിക്കാം. കുട്ടികൾ: എങ്ങനെയാണ് ഈ രോഗം വരുന്നത് ടീച്ചർ: കൊറോണ എന്ന ചെറിയ വൈറസി ലൂടെ പകരുന്ന രോഗമാണ് കുട്ടികൾ: എവിടെയാണ് ഈ രോഗം ഉണ്ടായത് ചൈനയിലാണ് ഈ രോഗം ഉണ്ടായത് ഇത് പറഞ്ഞ് ടീച്ചർ ക്ലാസിൽ നിന്ന് പോയി ..... സിന്ധു ബിന്ദുവിനെ നോക്കി സങ്കടത്തോടെ ചോദിച്ചു .ഈ രോഗം വന്ന് ഞങ്ങളും മരിച്ചു പോകുമോ. ബിന്ദു: എല്ലാവരും മരിച്ചു പോവില്ല എന്നല്ലേ ടീച്ചർ പറഞ്ഞത് സൂക്ഷിക്കാതിരുന്നാൽ എല്ലാവർക്കും രോഗം വരും. സിന്ധു: ഇനി എന്നാണ് ഞങ്ങൾ കാണുക ബിന്ദു: ഈ രോഗമൊക്കെ മാറിയാൽ നമുക്ക് കാണാം. (അവർ രണ്ടു പേരും വീട്ടിലെ ഫോൺ നമ്പർ കൈമാറി പിരിഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ബിന്ദു സിന്ധുവിനെ ഫോൺ വിളിച്ചു ചോദിച്ചു . ബിന്ദു: അവിടെ എന്തൊക്കെയുണ്ട് വിശേഷം സിന്ധു: ഇവിടെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. അച്ഛനും അമ്മയും അമ്മൂമ്മയുമൊക്കെ പറയും ഇതുപോലെ ഒരു രോഗം ഭൂമിയിൽ ഉണ്ടായിട്ടില്ല. എന്തൊരു മഹാമാരിയെന്ന് ബിന്ദു: മനുഷ്യനെന്തൊക്കെ കണ്ടു പിടിക്കുന്നു .എന്നിട്ടും മനുഷ്യനെ നശിപ്പിക്കാൻ അതിലും ഭീകരമായി ഒരോ വൈറസുകൾ ഉണ്ടാവുന്നു അല്ലേ? സിന്ധു: അതെ ഇനി ഞങ്ങൾ കരുതിയിരിക്കണം ഇല്ലെങ്കിൽ മനുഷ്യനില്ലാത്ത ഭൂമിയാകും ഉണ്ടാവുക ഓ...... ഓർക്കാൻ പോലും വയ്യ | ...... അവർ ഫോൺ കട്ട് ചെയ്തു. ഒറ്റക്കെട്ടായി പോരാടാം.

ആഷിരജിത്ത്
2 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ