രാജാസ് കല്ലായി യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓലമേഞ്ഞ ഒറ്റമുറിയിൽ മരപ്പലകയിലും പായയിലും ഇരുന്നാണ് അന്നത്തെ പഠനം. എഴുത്തോലയിലും മണലിലും ആണ് അക്ഷരങ്ങൾ കുറിച്ചിരുന്നത്. രാമൻ ഗുരുക്കളും കണ്ടോത്ത് കൃഷ്ണൻ മാസ്റ്ററുമാണ് ആദ്യകാല ഗുരുവര്യന്മാർ. അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന നാനോത്ത് പൊയിൽ യുപി സ്കൂളിൽ രണ്ട് അധ്യാപകരാണ് ഉണ്ടായിരുന്നത്.

നാനോത്ത് പൊയിൽ സ്കൂൾ വളർച്ചയുടെ പടവുകൾ പിന്നിട്ട് കല്ലായി എൽ പി സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. കല്ലായ് അംശത്തിൽ നിന്നാണ് കല്ലായ് എന്ന പേർ വന്നത്. നിരവധി കല്ലായ് സ്കൂളുകൾ അന്ന് ഈ മേഖലയിൽ ഉണ്ടായിരുന്നു തിരിച്ചറിവിന് ഇത് പ്രയാസങ്ങൾ ഉണ്ടാക്കി. മറ്റ് സ്കൂളുകളിൽ നിന്ന് വേർതിരിച്ചറിയുന്നതിനുവേണ്ടി സ്കൂളിൽ വച്ച് നടന്ന ഗുരു സമാജത്തിൽ വച്ച് രാജാസ് എന്ന പദം കല്ലായിയോട് കൂട്ടിച്ചേർത്തു

1958 ജൂൺ ഒന്നിന് രാജാസ് കല്ലായ് എലിമെന്ററി സ്കൂൾ അപ്പർ പ്രൈമറി യായി ഉയർത്തപ്പെട്ടു