യു.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ നിശ്ശബ്ദത

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ശബ്ദത

 
     

ഈ തെരുവും ശാന്ത സുന്ദരിയായി
കപടമുഖങ്ങളൊക്കെയും മായയായി
ഇന്നീ തെരുവും നിശബ്ദമായി
വിജനമായ വീഥിയിതാ നീണ്ടുപോകുന്നു
മന്ദമാരുതൻ്റെ തഴുകലേറ്റിട്ടും നാണിക്കാതെ
വൃക്ഷങ്ങളൊക്കെയും നിശബ്ദമായി
സദനത്തിനുള്ളിൽ മർത്യൻ ആമകളായി
സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും
മറ്റോർക്കോ വേണ്ടിയായി
ആ മഹാമാരിയുടെ കരിനിഴൽ ആഞ്ഞടിക്കുകയായി
എവിടെയും ഭയവും ജാഗ്രതയും മാത്രമായി
ഇന്ന് ഇവിടെ ആരവങ്ങളില്ല, ആഡംബര ങ്ങളില്ല , ആഘോഷങ്ങളൊന്നുമില്ല
ചിരികളില്ല , കളികളില്ല , കുശലാന്വേഷണങ്ങളില്ല , സായാഹ്ന സവാരിയില്ല, വാഹന മത്സരങ്ങളില്ല
നിലവിളികളില്ല , സൂത്രധാരികളില്ല ,
ചതിയില്ല,കൊള്ളയില്ല , കൊലപാതകങ്ങളില്ല
തെരുവുകളൊക്കെയും ആളൊഴിഞ്ഞ പൂരപ്പറമ്പായി എങ്ങും നിശ്ശബ്ദത മാത്രമായി

 
 


മിഥുൻ .എം
6C യു.പി.സ്കൂൾ കല്ലുവാതക്കൽ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത