യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വവും പരിസരശുചിത്വവും

വ്യക്തിശുചിത്വവും പരിസരശുചിത്വവും

വ്യക്തിശുചിത്വത്തെ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വവും.പരിസരവും വ്യക്തികളും ഒരുപോലെ വൃത്തിയായിരുന്നാൽ മാത്രമേ ഏതൊരു രോഗത്തെയും നമുക്ക് നേരിടാൻ കഴിയൂ. ഇപ്പോൾ നമ്മുടെ രാജ്യവും ഒപ്പം തന്നെ മറ്റനേകം രാജ്യങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന മഹാവിപത്താണല്ലോ കൊറോണ വൈറസ്(കോവിഡ്-19). ഈ മഹാമാരിയെ നേരിടണമെങ്കിൽ, പൊരുതി തോല്പിക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിനോടൊപ്പം വ്യക്തി ശുചിത്വവും, നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക കൂടി ചെയ്താലേ സാധ്യമാവുകയുള്ളു. ശുചിത്വം എന്നത് എന്നെന്നും നമ്മൾ ഓർക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യമാണ്. അത് നമ്മൾ എല്ലാവരും ശീലമാക്കിയേ പറ്റൂ.


ബാസിമ.എൻ.എസ്
7B യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം