യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

നമ്മുടെ ലോകമെങ്ങും കൊറോണയെ ഭയന്നിരിക്കുകയാണ്. വൈറസിനെ തുരത്താനായി വ്യക്തിശുചിത്വവും കൂടെ നമ്മുടെ പരിസരവും കൂടി വൃത്തിയുള്ളതായിരിക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ പുറത്തു കടകളിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഒക്കെ പോയിട്ടു ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു വരണം. എന്നാൽ വീട്ടിലേക്ക് തിരിച്ചു കയറും മുമ്പ് കൈകൾ എന്നും കഴുകുന്നതിനെക്കാൾ വൃത്തിയായി കഴുകുക. ഈ കൊറോണക്കാലത്തു എപ്പോഴും വീട്ടിലുള്ളവരുമായും കുറച്ചു അകലം പാലിക്കുന്നത് നന്നായിരിക്കും.

രോഗപ്രതിരോധം

കൊറോണ (കോവിഡ്-19) എന്ന രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ഒന്നായി കൂട്ടുചേരാം. പ്രതിരോധത്തിന് പല വഴികളുണ്ട്.
  1. ശാരീരിക അകലം പാലിക്കുക.
  1. സാമൂഹിക അകലം പാലിക്കുക.
  1. കൈകൾ സോപ്പിട്ട്‌ വൃത്തിയായി കഴുകുക.
  1. മാസ്‌ക് ഉപയോഗിക്കുക.
  1. ഗ്ലൗസ് ഉപയോഗിക്കുക.
ഇതൊക്കെയാണ് രോഗത്തെ തടയാനും പ്രതിരോധിക്കുവാനുമുള്ള എളുപ്പമുള്ള മാർഗങ്ങൾ.


ഫൗസിയ ബീവി.എസ്.എസ്
2A യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം