യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്: പ്രതിരോധം അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്: പ്രതിരോധം അതിജീവനം

കൊറോണ മഹാമാരി നമ്മുടെ രാജ്യമാകെ പടർന്നു വരുകയാണ്. ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻ കഴിയാത്ത വിധം ഈ മഹാമാരി മാറിക്കഴിഞ്ഞു. രാജ്യമാകെയുള്ള ആശുപത്രിയികളിൽ ഡോക്ടർമാർ ഊണും ഉറക്കവും ഉപേക്ഷിച്ചു കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. നാടുകളിൽ എത്രയോ ജനങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്ന അവസ്‌ഥ. ജനങ്ങൾക്ക് ജോലിയില്ല. കയ്യിൽ പത്തു പൈസ എടുക്കാനുമില്ലാതെ എത്രയോ പേർ പട്ടിണിയിൽ കഴിയുന്ന അവസ്‌ഥ ഈ ലോകം മുഴുവൻ ഉണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ആ പ്രശ്നങ്ങളെ ഓരോന്നായി അതിജീവിച്ചു. ലോകമാകെ ഒരൊറ്റ ദിവസം കൊണ്ട് നിശ്ചലമാക്കാൻ ഈ രോഗത്തിന് കഴിഞ്ഞു. കൂടാതെ സ്വന്തം ജോലിയിൽ അഭിമാനമുള്ള എത്രയോ പൊലീസുകാർ ഈ മഹാമാരിക്കെതിരെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അത് അവരുടെ സ്വന്തം പ്രയത്നം. ജനങ്ങളെ ആവശ്യത്തിനു മാത്രം വെളിയിൽ പോകാൻ അനുവദിച്ചത് കൊണ്ടാണ് ഈ കൊച്ചുകേരളത്തിൽ എല്ലാ രാജ്യങ്ങളെക്കാളും മരണസംഖ്യ കുറയ്ക്കാൻ സാധിച്ചത്. ഇനി ഈ മാറാരോഗത്തെ ലോകത്തു നിന്നും തുടച്ചു മാറ്റാൻ സർക്കാരും പോലീസും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ പറയുന്നതും, ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും അനുസരിക്കുക.

ഫാത്തിമ.എൻ
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം