Schoolwiki സംരംഭത്തിൽ നിന്ന്
ഈ അധ്യയന വർഷം ജൂൺ ആദ്യവാരത്തിൽ സ്കൂൾ തുറക്കാൻ നമുക്ക് സാധിച്ചില്ല നമ്മെ എല്ലാം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ആയിരുന്നു അതിന് കാരണം എന്നാലും നാം മലയാളികൾ ഒറ്റക്കെട്ടായി അതിനെ നേരിടുകയും ചെയ്തു ആയതിനാൽ നവംബർ ഒന്നിനാണ് സ്കൂളുകൾ തുറന്നത് വാർഡ് മെമ്പർ റോസമ്മ ടീച്ചർ മാനേജർ വി പി ഉസ്സൻ കുട്ടി ഹാജി കമ്മിറ്റി അംഗങ്ങൾ എല്ലാവരും ഞങ്ങളെ മധുരപലഹാരങ്ങൾ ഓടുകൂടി സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഞങ്ങളുടെ ഹെഡ്മിസ്ട്രസ് ഫെബിന പി പി ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർ എല്ലാവരും ഞങ്ങളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി സ്കൂൾ വിവിധതരത്തിൽ വർണാഭമാക്കുകയും ചെയ്തിരുന്നു .