മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനവും പിന്തുണയാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1676 വിദ്യാർഥികളാണ് പഠനം നടത്തുന്നു. ഇതിൽ യുപി വിഭാഗത്തിൽ മാത്രമായി 536 വിദ്യാർഥികളും പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 40 അധ്യാപകരും യുപി വിഭാഗത്തിൽ 15 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓഫീസ്  ജീവനക്കാരായി 8 പേരും സേവനമനുഷ്ഠിക്കുന്നു.   വിദ്യാർത്ഥികളുടെ നാനോന്മുഖമായ വളർച്ച ലക്ഷ്യമാക്കി വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഡിജിറ്റൽ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം, ഹാൻ്റി ക്രാഫ്റ്റ്, ആർട്ട്‌ ഗാലറി, കളി സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എൻ.സി.സി ആർമി,സ്‌കൗട്ട്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, ഭാഷാ ക്ലബ്ബുകൾ, സബ്ജക്ട് ക്ലബുകൾ, ടാലൻ്റ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 99 ഫുൾ A+ ഉം, 100% വിജയവും കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. SSLC വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്. പഠന രംഗത്ത് മികച്ച് നിൽക്കുന്ന കുട്ടികൾക്കായി "A Plus Batch" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പം തന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു . USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും സ്കൂളിൽ നടന്നു വരുന്നു. വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾക്കായി സ്കൂൾ ബസ് സൗകര്യവും നൽകുന്നു. സ്കൂൾ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ പിടിഎ സ്കൂളിൻ്റെ വളർച്ചയിലെ പ്രധാന ഘടകമാണ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്‌മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ. വിദ്യർത്ഥികളുടെ കേന്ദ്രീകൃത പഠന പഠനേ തര പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും കുട്ടികളെയും മർകസ് സ്കൂളിലേക്ക് ആകർഷിക്കുന്നു.

എസ്.എസ്.എൽസി. റിസൾട്ട്.

അധ്യയന വർഷം പരീക്ഷ എഴുതിയ കുട്ടികൾ വിജയിച്ചവർ വിജയ ശതമാനം
1984-1985 52 52 100%
1985-1986 63 63 100%
1986-1987 80 78 99%
1987-1988 127 125 97%
1988-1989 220 210 91%
1989-1990 236 216 93%
1990-1991 297 261 88%
1991-1992 306 244 80%
1993-1994 350 220 63%
1994-1995 362 195 54%
1995-1996 372 219 59%
1996-1997 474 303 64%
1997-1998 515 355 69%
1998-1999 514 359 70%
1999-2000 524 434 83%
2000-2001 549 362 66%
2001-2002 614 491 80%
2002-2003 640 486 76%
2003-2004 374 281 75%
2004-2005 385 284 74%
2005-2006 422 316 75%
2006-2007 387 294 76%
2007-2008 355 263 74%
2008-2009 435 327 75%
2009-2010 379 318 84%
2010-2011 357 293 82%
2011-2012 358 342 95.5%
2012-2013 355 302 85%
2013-2014 335 288 86%
2014-2015 372 335 90%
2015-2016 414 402 97.1%
2016-2017 379 349 92%
2017-2018 388 383 98.7%
2018-2019 388 388 100%
2019-2020 361 361 100%
2020-21 375 375 100%
2021-22 367 366 99.96%
2022-23 414 414 100%

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക യോഗ്യത അധിക ചുമതല ചിത്രം
1 അസ്മാബി   കൊളപെറ്റ എച്ച് എസ് ടി ഗണിത ശാസ്ത്രം ബി എസ്‌സി മാത്‍സ്

ബി എഡ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്
2 സുലൈഖ പി ടി എച്ച് എസ് ടി ഹിന്ദി ഡിപ്ലോമ എക്‌സാമിനേഷൻ ഇൻ ഹിന്ദി ടീച്ചിങ്.

രാഷ്ട്ര ഭാഷ പ്രവീൺ

3 അബ്ദുൽ ജലീൽ കെ എച്ച് എസ് ടി മലയാളം ബി എ മലയാളം

ബി എഡ്

എസ് ആർ ജി

മലയാളം

4 മുഹമ്മദ് ഹബീബ്  എം എം എച്ച് എസ് ടി സോഷ്യൽ  സയൻസ് ബി എ അറബി & ഇസ്ലാമിക ഹിസ്റ്ററി

ബി എഡ്

സ്റ്റാഫ് സെക്രട്ടറി
5 സാജിദ്  എം എ എച്ച് എസ് ടി മലയാളം എം എ മലയാളം

ബി എഡ്

വിദ്യാരംഗം

എൻ ജി സി

7 അബ്ദുൽ റഹീം പി സി എച്ച് എസ് ടി ഗണിത ശാസ്ത്രം ബി എസ്‌സി മാത്‍സ്

ബി എഡ്

ആർട്സ്

ചങ്ക് കോഓർഡിനേറ്റർ

8 അബ്ദുൽ റഷീദ്  പി പി എച്ച് എസ് ടി സോഷ്യൽ  സയൻസ് ബി എ ഹിസ്റ്ററി

ബി എഡ്

എസ് ആർ ജി

ഐ സി ടി

9 മുസ്തഫ പാമ്പൻറ്കത്ത് എച്ച് എസ് ടി നാച്ചുറൽ സയൻസ് ബി എസ്‌സി സൂവോളജി

ബി എഡ്

ഹെൽത്ത്

മോണിറ്റർ

10 മുഹമ്മദ് നജീബ് യു പി എച്ച് എസ് ടി ഇംഗ്ലീഷ് ബി എ ഇംഗ്ലീഷ്

ബി എഡ്

കൈറ്റ് മാസ്റ്റർ

സ്പോർട്സ്

11 അഷ്‌റഫ്  കെ കെ എച്ച് എസ് ടി ഇംഗ്ലീഷ് എം എ ഇംഗ്ലീഷ്

ബി എഡ്

പരീക്ഷ

എസ് ആർ ജി

ഇംഗ്ലീഷ്

12 മുഹമ്മദ് ഷെരീഫ്  കെ കെ എച്ച് എസ് ടി അറബി എം എ അറബി

ബി എഡ്

എസ് ആർ ജി കൺവീനർ
13 അബ്ദുറഹിമാൻ പി പി ചിത്ര കലാധ്യാപകൻ കെ ജി സി ഇ ഡ്രായിങ് ഡോക്യൂമെന്റേഷൻ

ഫോട്ടോ

14 ഹാഷിദ് കെ എച്ച് എസ് ടി ഫിസിക്കൽ സയൻസ് ബി എസ്‌സി, എം എസ് സി

ബി എഡ്

എസ് ആർ ജി

കെമിസ്ട്രി

എം എസ് എൽ

15 അബ്ദുൽ കരീം എം എച്ച് എസ് ടി ഗണിത ശാസ്ത്രം ബി എസ്‌സി മാത്‍സ്

ബി എഡ്

യൂണിഫോം
16 അബ്ദുൽ നാസർ  കെ എച്ച് എസ് ടി സോഷ്യൽ  സയൻസ് ബി എ ഇക്കോണോമിക്‌സ്

ബി എഡ്

17 അബ്ദുൽ ജലീൽ എ പി എച്ച് എസ് ടി ഫിസിക്കൽ സയൻസ് ബി എസ്‌സി, ഫിസിക്‌സ്

ബി എഡ്

സ്റ്റോർ ഇൻ ചാർജ്

ടെക്സ്റ്റ് ബുക്ക്

18 ബഷീർ എം പി എം എച്ച് എസ് ടി മലയാളം എം എ മലയാളം

ബി എഡ്

ഡിസിപ്ലിൻ
19 അഹമ്മദ് പി എച്ച് എസ് ടി ഗണിത ശാസ്ത്രം ബി എസ്‌സി മാത്‍സ്

ബി എഡ്

പരീക്ഷ
20 വഹീദ കെ എച്ച് എസ് ടി നാച്ചുറൽ സയൻസ് എം എസ് സി സൂവോളജി

ബി എഡ്

എസ് ആർ ജി

ജീവ ശാസ്ത്രം

എൻ എം എം എസ്

21 മുഹമ്മദ് കോയ കെ പി എച്ച് എസ് ടി മലയാളം ബി എ മലയാളം

ബി എഡ്

സീനിയർ അസിസ്റ്റന്റ്
22 നസീറ കെ എച്ച് എസ് ടി സോഷ്യൽ  സയൻസ് ബി എ ഇക്കോണോമിക്‌സ്

ബി എഡ്

എസ് ആർ ജി

സോഷ്യൽ സയൻസ്

എസ് എസ് ക്ലബ്

23 അബ്ദുൽ കലാം കെ എച്ച് എസ് ടി അറബി എം എ അറബി

ബി എഡ്

ജാഗ്രത സിമിതി
24 ഉബൈദ് കുരുക്കുത്തി എച്ച് എസ് ടി ഹിന്ദി എം എ ഹിന്ദി

ബി എഡ്

ഉച്ച ഭക്ഷണം
25 മുഹമ്മദ് സലിം സി കെ എച്ച് എസ് ടി ഇംഗ്ലീഷ് ബി എ, എം എ

ബി എഡ്

26 ഫസലുൽ അമീർ സി പി എച്ച് എസ് ടി ഇംഗ്ലീഷ് എം എ ഇംഗ്ലീഷ്

ബി എഡ്

ടാലന്റ് ക്ലബ്‌

ടൈംടേബിൾ

27 അഹമ്മദ് കെ വി എച്ച് എസ് ടി ഉറുദു എം എ ഉറുദു

ബി എഡ്

എൻ സി സി

പ്രവർത്തി പരിചയം ഉർദു ക്ലബ്‌

28 നൗഷാദ് എൻ വി എച്ച് എസ് ടി സോഷ്യൽ  സയൻസ് ബി എ ഇക്കോണോമിക്‌സ്

ബി എഡ്

എജുകെയർ

വിജയോത്സവം 

29 ഷാജി കെ ടി എച്ച് എസ് ടി ഹിന്ദി ശിക്ഷാ വിശാരദ ഹിന്ദി ഡിസിപ്ലിൻ

എസ് ആർ ജി

ഹിന്ദി

30 മുഹമ്മദ് ജവാദ് കെ ടി എച്ച് എസ് ടി ഇംഗ്ലീഷ് എം എ ഇംഗ്ലീഷ്

ബി എഡ്

സ്പോർട്സ്
31 അബ്ദുൽ ഗഫൂർ കെ എച്ച് എസ് ടി ഗണിത ശാസ്ത്രം ബി എസ്‌സി മാത്‍സ്

ബി എഡ്

പഠന യാത്ര
32 ഫാത്തിമ സിൽസില സി എച്ച് എസ് ടി ഫിസിക്കൽ സയൻസ് ബി എസ്‌സി കെമിസ്‌ട്രി

ബി എഡ്

ദിനാചരണം

Documentation

33 ജുനൈദ് ഇ കെ എച്ച് എസ് ടി ഇംഗ്ലീഷ് എം എ ഇംഗ്ലീഷ്

ബി എഡ്

പബ്ലിക് റിലേഷൻ
34 മെഹബൂബ്  കെ എച്ച് എസ് ടി ഫിസിക്കൽ സയൻസ് എം എസ് സി, എം ഫിൽ ഫിസിക്‌സ്

ബി എഡ്

ജെ ആർ സി
35 ഇസ്‌ഹാഖ് അലി പി പി എച്ച് എസ് ടി ഫിസിക്കൽ സയൻസ് ബി എസ്‌സി കെമിസ്‌ട്രി

ബി എഡ്

ജാഗ്രതാ സമിതി

A പ്ലസ്

36 അബ്ദുൽ അസീസ് ഇ എ എച്ച് എസ് ടി ഗണിത ശാസ്ത്രം ബി എസ്‌സി മാത്‍സ്

ബി എഡ്

37 മുഹമ്മദ് ഷഫീഖ് ഓ ടി എച്ച് എസ് ടി അറബി എം എ അറബി

ബി എഡ്

സ്കൂൾ ബസ്

അറബി ക്ലബ്‌

38 ശകീർ ചോല എച്ച് എസ് ടി ഹിന്ദി ബി എ ഹിന്ദി

ബി എഡ്

39 മുഹമ്മദ് സാലിം എൻ കെ എച്ച് എസ് ടി നാച്ചുറൽ സയൻസ് ബി എസ് സി, എം എ എഡ്യൂക്കേഷൻ

ബി എഡ്

എസ് ഐ ടി സി,

കൈറ്റ് മാസ്റ്റർ

സ്കൂൾ ഫോറെസ്റ്ററി ക്ലബ്.

അനധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക ചിത്രം
1 സുലൈമാൻ പി സി  ക്ലർക്ക്
2 സൈനുൽ ആബിദ് എ കെ ക്ലർക്ക്
3 ഷാഫി എ കെ ഓഫിസ്  അറ്റന്റന്റ്  
4 അബ്ദു റഷീദ് സി പി ഓഫിസ്  അറ്റന്റന്റ്  
5 അബ്ദുൽ  റസാക്ക്  എൻ കെ എഫ് ടി എം
6 അബ്ദുല്ല ഫാസിൽ എഫ് ടി എം
7 ഷംസീറ എഫ് ടി എം

2021-22 ലെ പ്രവർത്തനങ്ങൾ

വിജയോത്സവം.

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തനത് പദ്ധതിയാണ് വിജയാമൃതം . പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് . തുടർ പരീക്ഷകൾ  , എക്സ്പേർട്ട് ക്ലാസുകൾ , റിവിഷൻ ക്ലാസുകൾ , പരീക്ഷാ പരിശീലനങ്ങൾ,  സംശയ ദൂരീകരണം  ,എ പ്ലസ് ക്ലബ്ബ് രൂപീകരണം ,ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ , അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയോത്സവം പദ്ധതിക്ക് കീഴിൽ വരുന്നത്. വിജയോത്സവം പദ്ധതിയുടെ കൺവീനറായി  സോഷ്യൽ സയൻസ് അധ്യാപകൻ കൂടിയായ ശ്രീ നൗഷാദനെ തെരഞ്ഞെടുത്തു. വിജയോത്സവം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഐ എസ് ആർ ഓ മെമ്പറും മർകസ് നോളേജ് സിറ്റി സി ഇ ഓ ഡോ അബ്ദുൽ സലാം സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്നും നൂതന സാങ്കേതിക വിദ്യകളായ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് എന്നിവയിൽ അവഗാഹം നേടുന്നതിന്റെ ആവശ്യകതയും ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്.

ഈദ് ഇശൽ.

മർകസ് ഹയർ സെക്കൻഡറി സ്കൂൾ 9 G ക്ലാസി ന്റെ ആഭിമുഖ്യത്തിൽ   21/7/21 ഈദ് ഇശൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.ഗായകൻ ഡോക്ടർ നംഷാദ് മലപ്പുറം നല്ല പാട്ടുകളുമായി പ്രോഗ്രാം ആരംഭിച്ചു. മഴവിൽ മനോരമയുടെ ബെസ്റ്റ് പെർഫോമർ ഗായിക റഫ്‌ന ശബ്ദസൗന്ദര്യം കൊണ്ടുയം ആലാപന മികവ് കൊണ്ടും ശ്രോതാക്കളെ വിസ്മയിപ്പിച്ചു, രക്ഷിതാവ് അസീസ്ക്കാ പഴയ കാല മാപ്പിളപ്പാട്ടിൻ്റെ സൗന്ദര്യഗാനങ്ങളുമായി വന്ന്  കൈയ്യടി വാങ്ങി. ആദിൽ അൻഷിൽ, ഹാജറാ ഷഹീന ഗാനങ്ങൾ ആലപിച്ചു.നൗഫൽ മാസ്റ്റർ പ്രോഗ്രാമിന് എല്ലാ സഹായവും നൽകി. പി ടി എ അംഗങ്ങളായ സാജിദ സാഹിറ നദീറ ഷംസിയ സുമയ്യ ഫൈസൽ  എന്നിവർ പങ്കെടുത്തു.ഹാഷിദ് മാസ്റ്റർ ആശംസ അറിയിച്ചു. സി പി ടി എ ചെയർമാൻ റഷീദ് പി നന്ദി അറിയിച്ചു.

മോട്ടിവേഷൻ ക്ലാസ്.

മർകസ് സെക്കൻഡറി സ്കൂൾ 9G വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് 27-8-2021 ന് ഓൺലൈനായി നടന്നു.ക്ലാസ് ടീച്ചർ  ഹാഷിദ് കെ സ്വാഗതം പറഞ്ഞു.സി പി ടി എ ചെയർമാൻ  റഷീദ് പി  അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി പരിപാടി ഉദ്ഘാടനം ചെയ്തു. ClGI സീനിയർ ട്രെയിനർ ജെസ്‌ലീന  എ  ക്ലാസ് എടുത്തു.ക്ലാസ് മദർ പി ടി എ ചെയർപേഴ്സൺ സാജിദ.

വിദ്യാകിരണം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ പട്ടിക ജാതി   കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന 'വിദ്യാകിരണം' എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ് ഒരു പുതിയ സമഗ്ര പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ പഠനം സാധ്യമാക്കാനുന്നതിന് വേണ്ടി ലാപ്ടോപ്പ് വിതരണത്തിന്റെ ഭാഗമായി മർകസ് സ്കൂളിലെ അതിഥി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. വിതരണത്തിന്റെ ഉത്ഘാടനം സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സാലിം പദ്ധതി അവതരണം നടത്തി. കെ ഹാഷിദ് നന്ദി പ്രകാശിപ്പിച്ചു.

എൻ ടി എസ് ഇ ഓറിയൻ്റേഷൻ.

നാഷനൽ ടാലൻ്റ് സെർച്ച് പരീക്ഷക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ഓറിയൻ്റേഷൻ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. സി പി ഫസൽ അമീൻ, കെ.ടി ജവാദ് സംസാരിച്ചു.



SIGN UP 22.


മർകസ് ഹയർ സെക്കണ്ടറി സ്കൂൾ 10 H CPTA യുടെ ആഭിമുഖ്യത്തിൽ സൈനപ്പ് എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന റ്റ്യൂണിംഗ് ക്യാമ്പ് സമാപിച്ചു. പഠന മേഖലയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശനങ്ങളും പരിഹാരമാർഗ്ഗങ്ങളും വിവിധ സെഷനുകളിലായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസ് ടീച്ചർ ജുനൈദ് ഇ കെ യുടെ അധ്യക്ഷതയിൽ സ്കൂൾ HM അബ്ദുന്നാസർ P ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് MM ആശംസകൾ അറിയിച്ചു.6 സെഷനുകളായി നടന ക്യാമ്പിന് പ്രമുഖ ട്രൈനർമാരായ സിറാജുദ്ധീൻ പറമ്പത്ത് , ഫൈസൽ കെ കെ , പി കെ അബ്ദുസമദ്, ജോസഫ് TJ ,അഷ്റഫ് സി പി, നിഷാദ് പി. നേതൃത്വം നൽകി.


ഓർമ്മ മരം വെച്ചുപിടിപ്പിച്ചു.

മർകസ് ബോയ്സ് ഹൈസ്കൂളിൽ ലോക  കാൻസർ ദിനമായ ഫെബ്രുവരി നാലിന് എൻ സി സി  വിങ്ങിന്റെ 'ഓർമ്മ മരം' പദ്ധതിയുടെ  ഭാഗമായി തൈ നട്ടു. ആസാമിൽ നിന്നും കൊണ്ടുവന്ന പ്രത്യേക  ഊദ് തൈ മർകസ് മാനേജർ കാന്തപുരം എ പി അബൂബക്കർ  മുസ്ലിയാരുടെ    പ്രതിനിധികധികളിൽ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  ഏറ്റുവാങ്ങിയിരുന്നു. മർകസ് സ്കൂളിൽ പുതുതായി ആരംഭിച്ച എൻ സി സി യുടെ ഓർമ്മയ്ക്ക് വേണ്ടി മർകസ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുഹസിൻ, ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ,എൻ സി സി  ചുമതലയുള്ള ഉറുദു അധ്യാപകൻ  അഹ്മദ് കെ വി ,റഷീദ് പി പി  എന്നിവരും എൻ സി സി കേഡറ്റുകളും ചേർന്ന് ഊദ് തൈ നട്ടു.


മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം

കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി മർകസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചെറുവറ്റ കാലിക്കറ്റ് അറീന ടർഫിൽ നടന്ന മത്സരം മുംബൈ യുനൈറ്റഡ് മുൻ താരവും കോച്ചുമായ നവാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കെ. ഹാഷിദ് സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.

2022-23 ലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി വിജയികളുള്ള അനുമോദനം.

വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.

'ചിരാത്' എസ് പി സി ക്യാമ്പ് സംഘെടുപ്പിച്ചു

കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് 2022-23 ബാച്ചിന്റെ സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച  ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. കൂടുതൽ വിവരണങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യു.

സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ  നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.

'അമൃത്' ഹിന്ദി ക്ലബ്ബ് മാഗസിൻ പ്രകാശനം

മർകസ് എച്ച്എസ്എസ് കാരന്തൂർ 9H ക്ലാസിലെ ഹിന്ദി ക്ലബ്ബിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ 'അമൃത്' ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പ്രകാശനം ചെയ്തു. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി വിദ്യാർഥികളുടെ പ്രയത്ന ഫലമായി ഹിന്ദി മാഗസിൻ പ്രകാശമായിചടങ്ങിൽ ക്ലാസ് അധ്യാപകൻ സക്കീർ സി കെ അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ഫാരിസ് കെ.പി സ്വാഗതവും മാഗസിൻ ചീഫ് എഡിറ്റർ മുഹമ്മദ് ശാദിൽ കെ.കെ.നന്ദിയും പറഞ്ഞു.

അവർ പല കഴിവുള്ളവർ, പരിഗണന നൽകേണ്ട സഹോദരങ്ങൾ

മർകസിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് വിദ്യാർഥികൾ എന്നും ഓർമിക്കുന്ന ഒരു ദിനമാണിന്ന്. വ്യത്യസ്ഥ കഴിവുകളാൽ അനുഗ്രഹീതരായ ഒരു കൂട്ടം കുട്ടികളോട് സംവദിച്ചും അവരെ ആസ്വദിപ്പിച്ചുമാണ് ഈ ദിവസം അവിസ്മരണീയമായത്. സ്വന്തമായി ഭക്ഷണം കഴിക്കാൻ അറിയാത്തവർ, പ്രാഥമിക കർമങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടവർ, ശബ്ദമുണ്ടാക്കാൻ മാത്രം കഴിവുള്ളവർ.... അങ്ങിനെ പ്രതിസന്ധികളിൽ തളരാത്ത കുട്ടികൾ, അവരെ അളവറ്റ് സ്നേഹിക്കുന്ന രക്ഷിതാക്കൾ, സ്വന്തം മക്കളെ പോലെ നോക്കുന്ന അധ്യാപകർ ...എല്ലാം കൺനിറയുന്ന കാഴ്ചകൾ തന്നെ. മർകസ് യൂണിറ്റിലെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് എസ് പി സി കേഡറ്റുകൾ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചത്. നമ്മുടെ എണമറ്റ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ സന്ദർശനം വഴി സാധ്യമായത്. ഒപ്പം നമ്മുടെ പരിഗണനയും സ്നേഹവും അത്തരം കുട്ടികൾ തേടുന്നുവെന്ന ഓർമപ്പെടുത്തലും. വിദ്യാർഥികൾക്ക് പായസവിതരണവും കേഡറ്റുകൾ നടത്തി.

കൃഷിപാഠം പദ്ധതി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളെ കാർഷിക സംസ്കൃതിയോട് ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടത്തപ്പെടുന്ന കൃഷിപാഠം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കാർഷിക അറിവുകൾ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്ന പദ്ധതിയാണ് കൃഷിപാഠം. വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാർത്തെടുക്കുക, വിദ്യാർത്ഥികളിൽ കാർഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളർത്തിയെുക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികളിൽ കാർഷിക പ്രവർത്തനത്തിൽ താല്പര്യമുണ്ടാക്കുക, കാർഷിക ഉല്പാദന രംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാർഗ്ഗത്തെയും പരിചയപ്പെടുത്തുക, പരമ്പരാഗത അറിവുകൾ പകർന്നു നൽകുക, കാർഷിക മേഖല ജീവിതോപാധി ആക്കുന്നതിനും ആ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ പിടിഎ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി ചടങ്ങിന് അധ്യക്ഷനായി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി സാർ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, പി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ കൺവീനർ പി പി അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.