മുയിപ്ര എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/ഓർക്കാപ്പുറത്ത്
ഓർക്കാപ്പുറത്ത്
അന്ന് വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം അന്നാണ് ഞങ്ങളുടെ സ്കൂളിൽ നിന്നുള്ള പOനയാത്ര പോവുന്നത്. ഞാൻ പുലർച്ചെ 4.am ന് എണീറ്റു.പ്രഭാതകർമ്മങ്ങൾ ചെയ്തു. ഞാൻ സ്കൂളിലേക്ക് പുറപ്പെട്ടു.സ്കൂളിൽ എത്തുമ്പോൾ ബസ് വന്നിരുന്നു. ഞാൻ ബസ്സിൽ കയറി. കൃത്യം 7.30 ന് തന്നെ ബസ്സ് പുറപ്പെട്ടു. ഞങ്ങൾ ബേപ്പൂർ തുറമുഖത്തേക്ക് പോയി. അവിടുന്ന് ഭക്ഷണം കഴിച്ചു. ഞങ്ങൾ സമുദ്രത്തിൻ്റെ ആഴികൾ കണ്ട് ആസ്വദിക്കാൻ ബോട്ട് യാത്ര നടത്തി.സമദ്രത്തിൽ കുറെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. അവിടെ ഖത്തർ രാജാവിൻ്റെ നിർദേശപ്രകാരം ഉണ്ടാക്കി വെച്ച ഒരു കപ്പൽ ഉണ്ടായിരുന്നു. ബോട്ട് കരയിക്കടുത്തു. അടുത്ത യാത്ര പ്ലാനിറ്റോറിയത്തിലേക്കായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ ഹാളിലേക്ക് കയറി സീറ്റ് ഉറപ്പിച്ചു. അവിടുന്ന് കുറെ ഗ്രഹങ്ങളെ കുറിച്ച് അറിവ് തന്നു .വലിയ വലിയ ആ മകൾ ഉണ്ടായിരുന്നു.പലതരം മത്സ്യങ്ങളും ഉണ്ടായിരുന്നു. അവിടുത്തെ പാർക്കിൽ നിന്ന് കളിച്ചു.ചരിത്ര സ്മരണകൾ ഉയർത്തിയ കാപ്പാട് കടൽ തീരത്തേക്കാണ് അടുത്ത യാത്ര. ഞങ്ങൾ കടൽ തീരത്ത് തിരമാലയുടെ ഓളങ്ങക്കൊപ്പം സമയം ചിലവയിച്ചു.അപ്പോളത്തേക്ക് 5.30 pm കഴിഞ്ഞിരുന്നു. ബസ്സിൽ കയറി യാത്ര തിരിച്ചു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |