കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു കൈകാൽ മുഖം കഴുകീടേണം
മാസ്ക് ധരിച്ചു നടന്നിടേണം
എവിടുന്നു വന്നു നീ പരീക്ഷണത്തിനായി
ജനങ്ങളെയെല്ലാം ഭയപ്പെടുത്താനായി
നാടുകടത്താനായി കാവലിരിക്കുന്നു
കാക്കിയിട്ടൊരു കരളലിവുള്ളവർ
ചങ്കുറപ്പുളൊരു നേതൃത്വവും
ചങ്കിലുറച്ചൊരു ടീച്ചറമ്മയും
മണ്ണിലെ മാലാഖമാരുള്ളപ്പോൾ
ഭയമൊട്ടും വേണ്ട ജാഗ്രത മതി