സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൗട്ട് &ഗൈഡ്സ്

4/10/23-6/10/23 ബുധൻ വ്യാഴം വെള്ളി - ദിനങ്ങൾ പ്രസക്ത ഭാഗങ്ങൾ.... 4/10/23 ഒക്ടോബർ 10 ബുധനാഴ്ച രാവിലെ എട്ടുമണിക്ക് തന്നെ ക്യാമ്പിനായി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കി, ലഗേജുകൾ ഒതുക്കിയതിനുശേഷം ഫ്ലാക് സെറിമണി നടത്തി. ശേഷം ഓരോ പെട്രോളിനും ഡ്യൂട്ടി ഗൈഡ്സ് ലീഡർ നിവേദ്യ നൽകി. സെൽഫ് ഇൻട്രൊഡക്ഷനു ശേഷം ഫസ്റ്റ് സെഷനിൽ ബിപിയുടെ ജീവചരിത്രത്തെ കുറിച്ച് പറഞ്ഞുതന്നു. പിന്നീടുള്ള ടഞ്ച് ഗെയിം വളരെ രസകരമായിരുന്നു, ഗെയിം ഓവർ ആകുന്നവരെ കൊണ്ട് ചിക്കൻ ഡാൻസ് കളിപ്പിച്ചു. ഗ്രൗണ്ടിൽ പോയി മാർച്ച് ചെയ്യുകയും ടെന്റ് കെട്ടുകയും ചെയ്തു . അത്താഴത്തിന് ശേഷം ക്യാമ്പ് ഫയർ നടത്തി. മികച്ച പ്രകടനം കാഴ്ചവച്ച പെട്രോളുകൾക്ക് സമ്മാനം നൽകി. പത്തുമണിക്ക് ലൈറ്റ് ഓഫ് ചെയ്തു.

5 /10/ 2023 വ്യാഴാഴ്ച രാവിലെ 5:30ന് എല്ലാവരും എഴുന്നേറ്റു. ഫുൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ ബിപി എക്സസൈസ് ചെയ്തു. ഓരോ പെട്രോളും അവരുടെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു. ഇൻസ്പെക്ഷൻ നടത്തിയതിനുശേഷം ഫ്ലാക്സെറിമണി, ഡ്യൂട്ടി ചെയ്ഞ്ച്, ലീഡർ ചെയ്ഞ്ച് എന്നിവ നടത്തി. രണ്ടാമത്തെ ദിവസത്തെ സെഷൻ മായ ടീച്ചറും റോവർ അദ്വൈതുമാണ് നിർവഹിച്ചത് . നോട്സ് നെ കുറിച്ചും എസ്റ്റിമേഷനെക്കുറിച്ചും മാഗ്നെറ്റിക് കമ്പേഷനെ കുറിച്ചും പഠിപ്പിച്ചു. നാലുമണിക്ക് നട്ടേപ്പാടം എന്ന സ്ഥലത്തേക്ക് ഹൈക്ക് പോയി. പോകുന്ന വഴി ആന, കൊക്ക് പാടത്ത് വിളഞ്ഞു നിൽക്കുന്ന നെല്ലും....എന്നിങ്ങനെ യാത്ര ഏറെ രസകരമായിരുന്നു. ആറുമണിക്ക് സ്കൂളിൽ തിരിച്ചെത്തി. 7 : 30 വരെ റസ്റ്റ് എടുത്തതിനുശേഷം ക്യാമ്പ് ഫയർ നടത്തി.പത്തുമണിക്ക് ലൈറ്റ് ഓഫ് ചെയ്തു

6/10/2023 കാലത്തഞ്ചരയോടെ എഴുന്നേറ്റു ആറരയ്ക്ക് യൂണിഫോം ധരിച്ച് എല്ലാവരും സർവ്വമത പ്രാർത്ഥന ആരംഭിച്ചു. ഏഴരയ്ക്ക് എല്ലാവരും പെട്രോളിന് കിട്ടിയ ഡ്യൂട്ടി കമ്പ്ലീറ്റ് ചെയ്തു. എട്ടുമണിയോടെ ഇൻസ്പെക്ഷൻ നടത്തി. പിന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഫ്ലാഗ് സെർമണി നടത്തി ഗൈഡിലോ പ്രോമിസ് ജികെ എന്നിവ പരീക്ഷ എടുത്തു.പരീക്ഷയിൽ ഉന്നതമാർക്ക് നേടിയ വ്യക്തിക്ക് സമ്മാനം കൊടുത്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. ഉച്ചഭക്ഷണം കഴിഞ്ഞ് ടീച്ചർമാരുടെ വക മധുരം നൽകി. ക്യാമ്പിനെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ ഓരോ കുട്ടിയും പറഞ്ഞു. പിന്നെ റൂം ക്ലീൻ ചെയ്ത് ഫ്ലാഗ് താഴ്ത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെ എല്ലാവരും വീട്ടിലേക്ക് മടങ്ങി

ഗാലറി