മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
(മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം‌-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വിദ്യാരംഗം കലാസാഹിത്യവേദി 2020- 22 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു.


2022 ജൂലൈ 5ന്ബഷീർ ദിനം ആഘോഷിച്ചു .

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും വിവിധ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം നടത്തുകയും ചെയ്തു.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പ്രസിദ്ധമായ കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി . കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലൈ 5ന് നടത്തി. ബഷീറിന്റെ കഥകൾ, കഥാപാത്രങ്ങൾ, സഹജീവി സ്നേഹം എന്നിവയെപ്പറ്റി മലയാള വിഭാഗം അധ്യാപിക ജൂലി ടീച്ചർ വിവരണം തയ്യാറാക്കിഅവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികൾക്കുണ്ടൊരു കഥ ഏറെ ആകർഷണീയമായി. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

വായന ക്ലബ്ബ്

മലയാളത്തിളക്കം പദ്ധതിയുടെ  ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ  കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തുക, ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി ബിന്ദു ടീച്ചറുടെ കവിതാസമാഹാരം

സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം വിദ്യാരംഗം റിപ്പോർട്ട് 2018- 19

എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ സാഹിത്യ സമാജങ്ങൾ നടത്തി വരുന്നു. പ്രളയ ദുരിതത്തെ അഭിമുഖീകരിച്ചവരെ വിദ്യാരംഗം പ്രവർത്തകർ സന്ദർശിച്ചു .ഈ വർഷത്തെ ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ വിദ്യാരംഗം അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു കൊടകര ബി.ആർ.സി. നടത്തിയ മലയാളത്തിളക്കം പരിപാടിയിൽ എല്ലാ വിധ സഹകരണവും നൽകി വന്നത് വിദ്യാരംഗം സാഹിത്യ വേദിയായിരുന്നു. മലയാളം അധ്യാപിക ജൂലി ജോസ് ആണ് വിദ്യാരംഗം കൺവീനർ .മറ്റ് ഭാരവാഹികൾ, പ്രസിഡന്റ്: അമലേന്ദു വൈസ് പ്രസിഡന്റ് :ദേവദത്തൻ കെ.വി. സെക്രട്ടറി: സാഹിബ കെ.എസ്. മാതാ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം ജൂൺ 12ന് ഹെഡ്മിസ്ട്രസ്സ് പി.സി.ആനീസ് ടീച്ചർ ഉദ്ഘാടനം ചെയ്തു.ഈ വർഷത്തെ വായനാ പക്ഷാചരണത്തിന് നേതൃത്വം നൽകിയത് വിദ്യാരംഗം ക്ലബ്ബായിരുന്നു. വായനാ മത്സരം, സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് മത്സരം, പുസ്തക പ്രദർശനം തുടങ്ങി ധാരാളം മത്സര പരിപാടികൾ കുട്ടികൾക്ക് നടത്തി വിജയികൾക്ക് സമ്മാനം നല്കി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കവിതാ രചനയും കഥാരചനയും സംഘടിപ്പിച്ചു' എല്ലാ ക്ലാസ്സുകളിലും കൈയെഴുത്തു മാസികകൾ നിർമ്മിച്ചു.പ്രധാനപ്പെട്ട ദിനാചരണങ്ങളെല്ലാം സമുചിതമായി കൊണ്ടാടി.ബഷീർ അനുസ്മരണ ദിനം, കേരളപ്പിറവി ദിനം ,കർഷകദിനം, പരിസ്ഥിതി ദിനം, തുടങ്ങിയവ വിവിധ പരിപാടികളോടെ കൊണ്ടാടി.മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാരംഗത്തിലെ അംഗങ്ങൾ പഠന സഹായങ്ങൾ നല്കി. ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു. ചേർ‌പ്പ് ഉപജില്ല വിദ്യാരംഗംകലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു.എൽ.പി വിഭാഗത്തിൽ കഥാകഥനം 3എ ഗ്രേഡ് ലഭിച്ചു. കുട്ടികളുടെ സ്വന്തം സൃഷ്ടിയായ മചർചിക എന്ന ഒരു ക്ളാസ്സ് പത്രം ആരംഭിച്ചു.
യുപി വിദ്യാരംഗം
കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള കലാവേദിയുടെ പ്രദർശനം എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മണിമുതൽ നടത്താറുണ്ട് അതിലൂടെ കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കുട്ടികളുടെ സഭാകമ്പം മാറ്റാനും ഒരു പരിധിവരെ അത് സഹായിച്ചിട്ടുണ്ട് പരിപാടികൾ അവതരിപ്പിക്കാൻ ഓരോരുത്തരും വളരെ താല്പര്യത്തോടെ മുന്നോട്ടു വരാറുണ്ട് മലയാളത്തിളക്കം എന്ന പ്രവർത്തനത്തിലൂടെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്തവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്