മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/ഹൈസ്കൂൾ
(മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് മലീമസമായ സമൂഹത്തെ വിദ്യാഭ്യാസംകൊണ്ട് മാത്രമേ ഉയർത്താൻ കഴിയൂ എന്ന് മനസ്സിലാക്കിയ പുളിന്താനം ശങ്കരപ്പിള്ള സ്ഥാപിച്ച കളരിക്കൽ എൽപി സ്കൂൾ ആണ് പിന്നീട് മഹാത്മ സ്കൂളായി വളർന്നത്.ചെന്നിത്തലയിലെ സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ചെലവുകുറഞ്ഞ രീതിയിൽ ലഭ്യമാക്കണമെന്ന് ആഗ്രഹം മഹാത്മാ ഹൈ സ്കൂളിന്റെ ആദ്യ പിറവിക്ക് ചവിട്ടുപടിയായി. 1953 ഏപ്രിലിൽ ശബരിമല തന്ത്രി താഴ്മൺ മഠം കൺoരര് ശങ്കരര് ഹൈ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. 1953 ജൂണിൽ 122 കുട്ടികളുള്ള 3 ഡിവിഷനുകളിലായി ആറ് അധ്യാപകരുടെ സഹായത്തോടെ മഹാത്മ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കെഎം സക്കറിയ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.
