മതിയമ്പത്ത് എം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ അകറ്റിയ ബാപ്പാ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അകറ്റിയ ബാപ്പാ

മുഹമ്മദും ആയിഷയും കളിച്ചുക്കൊണ്ടിരിക്കികയാണ്. പെട്ടെന്നാണ് ആ ഫോൺ വിളി ട്രിംഗ് ട്രിംഗ് ഫോണെടുത്തു "ഹലോ ഇക്കയോ" പെട്ടെന്ന് മുഹമ്മദും ആയിഷയും അവിടെ എത്തി."ഫോണിൽ ബാപ്പയാ മക്കളേ " ഉമ്മ മക്കളോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ആയിഷ സന്തോഷത്തോടെ “ബാപ്പയോ എനിക്ക് താ ഫോൺ " മുഹമ്മദ് വാശിപ്പിടിച്ചു “ ഇല്ല എനിക്ക് " മുഹമ്മദും ആയിഷയും തർക്കമായി. ഉമ്മ പറഞ്ഞു "ആദ്യം ഇളയവളായ ആയിഷയ്ക്ക് " മുഹമ്മദിന് ഉള്ളിൽ ചെറിയ വിഷമമുണ്ടായിരുന്നെങ്കിലും അവൻ ഫോൺ ആയിഷയ്ക്ക് കൊടുത്തു "ഹലോ ബാപ്പാ , ബാപ്പ എപ്പഴാ വരിക ". "ബാപ്പയ്ക്ക് ഇവിടെ വലിയ തിരക്കാ മോളേ" ബാപ്പ പറഞ്ഞു. "നമ്മൾ എപ്പാ ഒന്നു കാണുക അതൊക്കെപോട്ടെ ബാപ്പ എന്തൊക്കെയാ എനിക്ക് കൊണ്ട് വരിക "ആയിഷ പറ‍ഞ്ഞു. "എന്റെ മോൾക്ക് എന്തൊക്കെയാ വേണ്ടേ?" ബാപ്പ ചോദിച്ചു. "എനിക്ക് ഒരു പാവയെ വേണം" ആയിഷ പറഞ്ഞു. "ഞാൻ കൊണ്ടുവരാം, അല്ല മോളേ മുഹമ്മദില്ലെ?" ബാപ്പ ചോദിച്ചു. "ഉണ്ട് ‍ഞാൻ കൊടുക്കാം"ആയിഷ പറഞ്ഞു. "നിക്ക് നിക്ക് ബാപ്പാക്ക് ഉമ്മ തന്നില്ല" ബാപ്പ ചോദിച്ചു. ആയിഷ ഉമ്മ കൊടുത്തു."ഹലോ, അസ്സലാമു അലൈക്കും എന്തൊക്കെയുണ്ട് ബാപ്പാ" മുഹമ്മദ് ചോദിച്ചു. "വ അലൈക്കുമുസ്സലാം, സുഖം തന്നെ" ബാപ്പ പറഞ്ഞു. "എനിക്ക് ജെ.സി.ബി കൊണ്ടു വരാൻ മറക്കല്ലേ" മുഹമ്മദ് ബാപ്പയെ ഒ‍‍ർമ്മിപ്പിച്ചു. "ഇല്ല മോനെ" ബാപ്പ പറഞ്ഞു.അങ്ങനെ ഫോൺ വെച്ചു. പിന്നെ ചായ കുടിച്ചു , ദിക്റ് ചൊല്ലി, ഖുർആൻ ഓതി. രാത്രിയായി അത്താഴം കഴിച്ച് ഉറങ്ങി. കുറേ ദിവസങ്ങൾ അങ്ങനെ കളിച്ചും ചിരിച്ചും കഴിഞ്ഞു.

അങ്ങനെ ഒരു ദിവസം ബാപ്പയുടെ വിളി "മക്കളേ ഞാൻ നാളെ വരുന്നു". മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടി. ഉപ്പ വരുന്ന ദിവസം വന്നു. അങ്ങനെ ടാക്സിയിൽ ഉപ്പ വീട്ടിൽ വന്നു. കുറേ കെട്ടുകൾ ഉണ്ടായിരുന്നു. ആ വീട്ടിൽ സന്തോഷവും ബഹളവുമായി.പെട്ടെന്ന് കൂകി കൊണ്ട് ഒരു വണ്ടി വന്നു."കുന്നംകുളം അല്ലേ ഇത് " വെള്ള വസ്ത്രം ധരിച്ച രണ്ടുപേ‍ർ വന്ന് ചോദിച്ചു."അതെ" അവരുടെ ബാപ്പയായ ഇബ്രാഹിം പറഞ്ഞു. "നിങ്ങളാണോ ഷാർജയിൽ നിന്നു വന്ന ഇബ്രാഹിം എന്നയാൾ" അവർ ചോദിച്ചു."അതെ ഞാനാണ്. എന്താണ് ?" ബാപ്പ പറഞ്ഞു. ഒന്നും പറയാതെ അവർ ബാപ്പയെ പിടിച്ച് കൊണ്ടുപോയി വീട് നിശബ്ദമായി. ആയിഷയും മുഹമ്മദും വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. അവർ റേഡിയോ തുറന്നു നോക്കി അതാ തന്റെ ഭർത്താവിന് കൊറോണ എന്ന വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ഉമ്മയുടെ കണ്ണിൽ നിന്നു കണ്ണുനീർ ഉറ്റി. വിവരമില്ലാത്ത കുട്ടികളായതിനാൽ അവ‍ർക്ക് സംഭവം തിരിഞ്ഞില്ല. മക്കളെ ബാപ്പ തന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയതാണെന്ന് പറ‍ഞ്ഞ് ഉമ്മ അവരെ സമാധാനിപ്പിച്ചു. കുട്ടികൾക്ക് ആശ്വാസമായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മുഹമ്മദ് പത്രം വായിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ഒരു വാ‍ർത്ത കണ്ടു "കുന്നംകുളം സ്വദേശിയായ ഇബ്രാഹിം പ്രവാസിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു" അവൻ തീയ്യതി നോക്കി അതാ തന്റെ ഉപ്പ വന്ന ദിവസം തന്നെയുള്ള പത്രമാണിത്. അവൻ വിങ്ങി കരഞ്ഞു കൊണ്ട് ഉമ്മയോട് പറഞ്ഞു "ഉമ്മ എനിക്ക് എല്ലാം മനസ്സിലായി നമ്മുടെ ബാപ്പയ്ക്ക് കൊറോണയാ അല്ലേ" ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു "നീ ഇത് ആയിഷയോട് പറയല്ലേ?" അവൻ പറഞ്ഞു "ഇല്ല". അങ്ങനെ ബാപ്പയുടെ കുറേ വിളികൾ വന്നു. ഒരു ദിവസം അതാ വരുന്നു തന്റെ ബാപ്പ ഒരു പോറലും എൽക്കാതെ, ആയിഷ ഒച്ചവെച്ച് കൂകി എല്ലാവരും ഓടിയെത്തി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. രാത്രിയായി പെട്ടി തുറന്നു, ബിരിയാണി കഴിച്ചു."ഇനി ഞാൻ ഷാർജയിൽ പോകുന്നില്ല" ബാപ്പ പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ തുള്ളിച്ചാടി. "അപ്പോൾ കാശ് ആരു തരും" ഉമ്മ ചോദിച്ചു "ഞാനിവിടെയൊരു തയ്യൽക്കട തുടങ്ങുന്നു" ബാപ്പ പറഞ്ഞു.വീണ്ടും ആ വീടൊരു സന്തോഷ വീടായിമാറി.എല്ലാവരും സന്തോഷത്തോടെ ഉറങ്ങി.

ഫാത്തിമ സുഹ യു .കെ
5 മതിയമ്പത്ത് എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ