ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/സോജൻ എന്ന നല്ല കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സോജൻ എന്ന നല്ല കുട്ടി


ഒരിടത്തൊരു കുട്ടിയുണ്ടായിരുന്നു.അവൻെറ പേരാണ് സോജൻ. സോജൻ പഠനകാര്യത്തിലും മറ്റുവിഷയങ്ങളിലും മിടുക്കനായിരുന്നു.അവന് നാലു കൂട്ടുകാരുണ്ടായിരുന്നു.അവരുടെ പേരാണ് ബാലു, ബോബൻ,രഞ്ജിത്, മീര.അവരുടെ വിദ്യാലയത്തിൽ അവർ ആറിൽ നിന്ന് ഏഴിലേക്ക് കടക്കുന്ന ആദ്യ ദിവസമാണ്..... അവർ അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ആരായിരിക്കും ഞങ്ങളുടെ ക്ളാസ്സ് ടീച്ചർ എന്ന്. അങ്ങനെ ആലോചിച്ചുകൊണ്ടിരുന്ന സമയത്ത് അവരുടെ ക്ളാസ്സ് ടീച്ചർ അങ്ങോട്ട് കടന്നു വന്നു. അവർ അധ്യാപികയെ നമസ്ക്കാരം പറഞ്ഞു സ്വീകരിച്ചു. അവരുടെ അധ്യാപിക ഞാൻ ശ്രീജ ടീച്ചർ ആണെന്നു പറഞ്ഞു സ്വയം പരിചയപ്പെടുകയുംഓരോരുത്തരോടും അവരവരുടെ പേര് പറയാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ശ്രീജ ടീച്ചർ പ്രകൃതിയെക്കുറിച്ചാണ് അവരോട് സംസാരിച്ചത്. അന്നു വെെകിട്ട് അവൻ അമ്മയോട് ക്ളാസ്സിലെ വിശേഷങ്ങൾ പറയുന്ന സമയത്ത് ശ്രീജടീച്ചറിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പറയുകയുണ്ടായി.അപ്പോഴാണ് ടി വി യിൽ പ്രകൃതിയെക്കുറിച്ചു ഒരു വാർത്ത കേൾക്കാൻ ഇടയായത്. .... ചില ദുഷ്ടന്മാർ പ്രകൃതിയിലെ മരങ്ങൾ വെട്ടി നശിപ്പിച്ച് മണ്ണ് ഖനനം ചെയ്ത് ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചായിരുന്നു വാർത്ത. പ്രകൃതിയെക്കുറിച്ചും അത് നശിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചും ആലോചിച്ച് അവൻ വളരെ സങ്കടപ്പെട്ടു.പിറ്റെ ദിവസം ക്ളാസിൽ ടീച്ചർ ഈ വാർത്തയെക്കുറിച്ചു പറയുകയും അതിനെതിരെ അല്ലെങ്കിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടി നമ്മുക്ക് എന്തു ചെയ്യാൻ പറ്റുമെന്ന് അവരോട് ആലോചിച്ചു. ഓരോ കുട്ടികളും ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞു . അപ്പോൾ ടീച്ചർ ആ അഭിപ്രായങ്ങളെയുംസ്വീകരിച്ച് ഇതിലുപരിയായി നമ്മളെ കൊണ്ട് എന്ത് സാധിക്കും എന്ന് ചോദിച്ചു. അപ്പോൾ സോജൻ പറഞ്ഞു നമ്മൾക്ക് ഈ ക്ളാസ്സിലെ ഓരോ കുട്ടിയുടെ വീട്ടിലും രണ്ടു മരങ്ങൾ വീതം ഒരു അദ്ധ്യായന വർഷത്തിൽ വെച്ചു പിടിപ്പിക്കണം . അങ്ങനെ ചെയ്താൽ നമുക്കു ശുദ്ധവായു , മഴ , തണൽ, ഫലങ്ങൾ എല്ലാം തന്നെ ലഭിക്കും . സോജൻെറ ഈ അഭിപ്രയത്തെ വലിയ കരഘോഷത്തോടെ ക്ളാസ്സ് സ്വീകരിച്ചു. നാമെല്ലാവരും സോജനെപ്പോലെ പ്രകൃതിയെ സ്നേഹിക്കുന്നവരും കരുതലുള്ളവരും ആയിരിക്കണം . നാം ഇവിടെ ചിന്തിക്കേണ്ടത് സോജനെപ്പോലെ നല്ല കുട്ടിയാണോ അതോ പ്രകൃതിയെ നശിപ്പിക്കുന്ന ദുഷ്ടന്മാരാണോ എന്ന് !!!!

അസിൻ സജി
6 F ബി ജി എച്ച് എസ്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ