ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

ശുചിത്വം മനുഷ്യജീവിതത്തിലെ പ്രധാനപെട്ട ഒരു ഘടകമാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്വം പോലും നമുക്ക് ശുചിത്വത്തിലൂടെ അളക്കാൻ സാധിക്കും. ശുചിത്വം പാലിക്കൽ നിർബന്ധമാണ്. ശുചിത്വം പല രീതിയിൽ ഉണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം. വ്യക്തി ശുചിത്വം പാലിക്കൽ നമുക്ക് വളരെ നിർബന്ധമാണ്. നമ്മുടെ ആരോഗ്യവും മറ്റും ശുചിത്വത്തെ അടിസ്ഥാനമാക്കിയിരിക്കും. നാം ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേശവും കൈകൾ കഴുകണം,പാദരക്ഷകൾ ഉപയോഗിക്കണം, ദിവസവും നമ്മുടെ ശരീരം വൃത്തിയാക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, തുമ്മുകയോ ചുമക്കുകയോ ചെയ്താൽ തൂവാല ഉപയോഗിക്കണം. ഇങ്ങനെയെല്ലാം നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. ഗൃഹ ശുചിത്വവും പ്രധാനമാണ്. നമുക്ക് രോഗം പിടിപെട്ടാൽ അത് നമ്മുടെ വീട്ടിലുള്ളവർക്കും പകരും. അതുകൊണ്ട് വീട്‌ നാം എപ്പോഴും ശുദ്ധിയാക്കി വക്കണം. ഇടയ്ക്കിടെ വീട്‌ വൃത്തിയാക്കുക, വീടിനകത്തേയ്ക്ക് സൂര്യപ്രകാശം എത്തിക്കുക, അതിനായി ജനാലകൾ തുറന്നിടുക. സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. പരിസര ശുചിത്വമാണ് മറ്റൊരു പ്രധാന ഘടകം. പരിസര ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുപാടുമുള്ളവർക്കും ആരോഗ്യമായി ഇരിക്കാം. അതുകൊണ്ട് നമ്മുടെ പരിസരം മലിനമാകരുത്. വെള്ളം, വായു, ഭൂമി എന്നിവയെ നാം മലിനമാക്കാതെ സംരക്ഷിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കരുത്, അവയെ വലിച്ചെറിയരുത്, വാഹനത്തിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന വിശ പുക വായു മലിനമാകും, അത് വായുവിലേക്ക് എത്തുന്നത് തടയുക. ശുചിത്വം മനുഷ്യജീവിതത്തിൽ നിർബന്ധമാണ്. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നല്ലൊരു ആരോഗ്യജീവിതം ലഭിക്കും. പരിസര ശുചിത്വം, വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം എന്നിവ ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകം ആണ്. അതുകൊണ്ട് നാം ശുചിത്വം പാലിക്കുന്നവരാകണം.' ശുചിത്വ ഭാരതം ' അതാവണം നമ്മുടെ പ്രതിജ്ഞ.

റഹ്‌മത്തുന്നിസ വി ബി
7C ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം