ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം വളരെ അധികം ആവശ്യമായ കാലഘട്ടത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.ഈ പരിസ്ഥിതിയെന്നുപറയുന്നത് മനുഷ്യനും,ജന്തുലോകങ്ങളും,സസ്യങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും,മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെ താളം തന്നെ അപകടത്തിലാക്കുന്നു.പരിസ്ഥിതിയും ആയുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.ചപ്പുചവറുകൾ വലിച്ചെറിയുന്നതിലൂടെയും വെള്ളം മലിനമാക്കുന്നതിലൂടെയും നാം പരിസ്ഥിതിയെ നശിപ്പിക്കുകയാണുചെയ്യുന്നത്. ഇത് ആവർത്തിക്കാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം.

നിധിൻ എസ്
5 ബി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം