ജനനിയെപ്പോൽ ക്ഷമ കൊള്ളുകിൻ പ്രകൃതിയെ
നൊമ്പരം കൊണ്ടുപോൽ നോവിക്കരുതേ
ആരോരുമറിയാത്ത ജീവിത സ്പന്ദനങ്ങൾ
അർപ്പദമാക്കി സാക്ഷീകരിക്കുന്ന-
പുന്നാങ്കുയലാണു ഭൂമി
ജീവനുനൂതനാനുന്മേഷം പകർന്നിടും
പരിശുദ്ധമാം പ്രാണവായു
നൽകുകിന് പ്രകൃതിയേ നോവിക്കരുതേ.
പ്രകൃതി വൃത്തിഹീനമാക്കരുത് മനുഷ്യാ
ഉടയോൻ ഉരചെയ്യുകിൻ ഉണ്മവചനം
ഉണ്മയോടെ ഉല്ലാസമായി മണ്ണിൽ
നൈതികധർമ്മം പലേന ജീവരാശി
എങ്കിലും പല അക്ഷയ ജീവികൾ
ഉടയോൻ ഉരചെയ്യുന്ന ഉണ്മവചനം
ഉന്തികളഞ്ഞും ഉദ്‌ഘോഷിച്ചും
ഉഷ്ണം പിടിച്ചും പ്രകൃതിയെ കഷ്ടത്തിലാക്കിയും
ജീവിതം കരകയറ്റുവാൻ പ്രയത്നിക്കുമ്പോൾ
തട്ടിത്തെറിപ്പിച്ചു നിഷ്പ്രയാസം ഉണ്മവചനം
സ്വീകരിച്ചും ബ്രഹ്മ്മമായ ഉടയോൻ -
അവതാരങ്ങൾ കൈക്കൊള്ളുന്നു.