ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/പെയ്തിറങ്ങിയ മഹാമാരി

പെയ്തിറങ്ങിയ മഹാമാരി

അമ്മ തൻ മിഴി തോരില്ലൊരിക്കലും
മക്കൾ തൻ ജഡം വീക്ഷിച്ചു വീക്ഷിച്ചു.
കടലേഴും കടന്നവൻ വരികയായി
മഹാമാരിയായി പെയ്തിറങ്ങി മക്കളിൽ.
പ്രാർത്ഥനയോടെ അമ്മ കാത്തിരിക്കയായി
മക്കൾ തൻ സൗഖ്യത്തിനായി.
തിരക്കേറിയ ഈ ജീവിത യാത്രയിൽ
അവൻ അതിഥിയായി കയറിക്കൂടി.
ഓരോ നെഞ്ചും പിളർന്നവൻ, താണ്ഡവ
നൃത്തമാടിക്കൊണ്ടിരിക്കയായി.
എല്ലാറ്റിനും മൂകസാക്ഷിയായി
അമ്മ..... അമ്മ മാത്രം.
 

ഋഷിക്‌ വിജയൻ
IX B ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത