ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
17-10-2025Bempkd

അംഗങ്ങൾ

.

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025

2024-25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് ബി ഇ എം ഹയർസെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 30 കുട്ടികൾ പങ്കെടുത്തു. പി എം ജി ഹയർസെക്കൻഡറി സ്‌കൂളിലെ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ക്രിസ്റ്റി മാഷ് എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്‌കൂൾ പ്രധാനധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടി. ക്യാമ്പ് രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും നൽകി.

പ്രവർത്തനങ്ങൾ

പ്രമാണം:CSI.jpg
Free software

ബി .ഇ.എം .എച് .എസ് എസ് പാലക്കാട്

പാലക്കാട് ബി . ഇ . എം ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീ സോഫ്റ്റ് വെയർ

ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ .

ഫോസ് കോർണറിലും ലിറ്റിൽ കൈറ്റ്ഗ്രൂപ്പിലും ഇൻഫർമേഷൻ കിറ്റ് പ്രദർശിപ്പിക്കുകയും ,ക്വിസ് മത്സരം നടത്തുകയും ചെയ്തു . 22/09/25 സ്കൂൾ അസ്സംബ്ലിയിൽ 8 ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌ അംഗമായ ശ്രീനിധി പ്രതിജ്ഞ ചൊല്ലി. 23/09/25 ന് കൈറ്റ്‌ അംഗങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ മറ്റു ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും , ഫ്രീ സോഫ്റ്റ് വെയറുകളെ കുറിച്ച് ചെറു വിവരണം നൽകുകയും ചെയ്തു . 24/09/25 സ്കൂളിലെ കൈറ്റ്അധ്യാപകർ 8ആം ക്ലാസ്സിലെ അംഗങ്ങൾക്ക് ഫ്രീ സോഫ്റ്റ് വെയർ സ്ലൈഡ് പ്രസന്റേഷൻ ഉപയോഗപ്പെടുത്തി ,ഫ്രി സോഫ്റ്റ് വെയറുകളെ കുറിച്ചുള്ള ക്ലാസ്സ് നൽകി .ഒൻപതാം ക്ലാസ്സിലെ കൈറ്റ് അംഗങ്ങൾ വിവിധ സോഫ്റ്റ് വെയറുകളെ കുറിച്ചുള്ള വിഡിയോ നിർമിക്കുകയും ചെയ്തു .

.9 ,10 ക്ലാസ്സിലെ L .K വിദ്യാർത്ഥികൾ അടുത്തുള്ള C.S.I.English medium L.P സ്കൂളിലെ കുട്ടികൾക് Robotic Kit പരിചയപ്പെടുത്തുകയും , L .K വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ പ്രൊഡക്ടുകളുടെ പ്രദർശനം നടത്തുകയും ചെയ്തു .