ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/HSS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ | സ്റ്റാഫ് | നേട്ടങ്ങൾ | ക്ലബ്ബുകൾ | ചിത്രശാല |
2010- 11 അധ്യയന വർഷത്തിലാണ് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കപ്പെട്ടത് . സയൻസ് ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ആദ്യഘട്ടത്തിൽ അനുവദിക്കപ്പെട്ടത് . 2011 -12 അധ്യയനവർഷത്തിൽ കോമേഴ്‌സ് ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 19 അധ്യാപകരും 2 ലാബ് അസിസ്റ്റൻറ് മാരും ഹയർസെക്കൻഡറി വിഭാഗത്തിലെ അക്കാദമിക പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നു. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി അസാപ്പ് എൻഎസ്എസ് കരിയർ ഗൈഡൻസ് സ്കൗട്ട് യൂണിറ്റുകളും സൗഹൃദ ക്ലബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് മാത്‍സ് ക്ലബ്ബ് തുടങ്ങിയവയും സജീവമായി പ്രവർത്തിക്കുന്നു .മികച്ച ഭൗതിക സൗകര്യങ്ങൾ ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് മുഴുവൻ ക്ലാസ് മുറികളും ഹൈടെക് സംവിധാനങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. മികച്ച സൗകര്യങ്ങളോടുകൂടിയ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. കൂടാതെ മികച്ച പുസ്തക ശേഖര തോട് കൂടിയ ലൈബ്രറിയും മികച്ച സംവിധാനങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയി. തുടർച്ചയായ വർഷങ്ങളിൽ സയൻസസിൽ 100% വിജയം നേടാനായത് സ്കൂളിൻറെ പെരുമ വാനോളമുയർത്തി. ഹ്യൂമാനിറ്റീസ് കോമേഴ്‌സ് വിഭാഗങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട്.സ്കൂളിന്റെ ആദ്യ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ നെൽസൺ ജോസഫ് സർ 2018 മെയ് മാസത്തിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിന് ശേഷം ശ്രീ നാസർ ചെറുവാടി സർ പ്രിൻസിപ്പൽ ആയി ചുമതലയേറ്റു .രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ
പ്രവർത്തനങ്ങൾ
പാസ്സ്‌വേർഡ് ക്യാമ്പ്
കേരള സർക്കാർ ന്യൂനപക്ഷ വകുപ്പിന്റെ സഹകരണത്തോടെ തല്പരരായ 110 വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് തീർത്തും സൗജന്യമായി റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്, സ്കിൽ ഡെവലപ്മെൻറ് ക്ലാസ്, കരിയർ ഗൈഡൻസ് ക്ലാസ് തുടങ്ങിയവ നടത്താൻ സാധിച്ചു