ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഫസഫരിക്ക് ഇംഗ്ലീഷ് സ്കൂളിന് കരുത്തായി എന്നും പി ടി എ


ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു.സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. .