പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/അക്ഷരവൃക്ഷം/ മുത്തശ്ശൻ പറഞ്ഞ കഥ

മുത്തശ്ശൻ പറഞ്ഞ കഥ

പട്ടണത്തിലെ വിദ്യാലയത്തിൽ പഠിക്കുന്ന രാമു,അവധിക്കാലം ആഘോഷിക്കാനായി മുത്തശ്ശന്റെ വീട്ടിലേക്ക് വന്നു.പ്രകൃതിഭംഗി നിറഞ്ഞൊരു ഗ്രാമത്തിലായിരുന്നു മുത്തശ്ശന്റെ വീട്.വയലും പുഴയും തോടുമൊക്കെ കണ്ടപ്പോൾ രാമുവിന് സന്തോഷമായി.നെൽപ്പാടത്തുകൂടി മുത്തശ്ശനോടൊപ്പം നടന്നുപോകുമ്പോൾ രാമു ചോദിച്ചു:"എന്താണ് മുത്തശ്ശന് ഇതുവരെ രോഗങ്ങളൊന്നും പിടികൂടാത്തത്".അതുകേട്ട മുത്തശ്ശന് ചിരി സഹിക്കാനായില്ല."പണ്ടുകാലത്തെ ശീലങ്ങളും ആഹാരരീതികളും വ്യായാമവുമൊക്കെയാണ് മുത്തശ്ശന്റെ ആരോഗ്യം".പണ്ടുകാലത്തെ ശീലങ്ങളോ?അത് എന്തൊക്കെയാണെന്ന് രാമു കൗതുകത്തോടെ ചോദിച്ചു.പണ്ടുകാലത്ത് എല്ലാവരും മണ്ണിലിറങ്ങി പണിയെടുക്കുമായിരുന്നു.നമുക്കാവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷിചെയ്യുമായിരുന്നു.വീടും പരിസരവും വൃത്തിയാക്കുമായിരുന്നു.അതുകൊണ്ടുതന്നെ ആരോഗ്യം സംരക്ഷിക്കാൻ കഴിഞ്ഞു മാത്രമല്ല വിഷരഹിതമായ പച്ചക്കറിയും പഴങ്ങളും കിഴങ്ങുകളുമെല്ലാം നമ്മുടെ പറമ്പിൽ തന്നെ ഉണ്ടായി.എന്നാൽ ഇന്നത്തെ തലമുറ മണ്ണിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.മാലിന്യങ്ങൾ പുറന്തള്ളുന്നതും,പ്ലാസ്റ്റിക്ക് കത്തിക്കുന്നതും വൃത്തിയില്ലാത്ത പരിസരവും നമുക്ക് രോഗങ്ങൾ വരാനിടയാക്കുന്നു.പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വവും നമുക്കാവശ്യമാണ്.ശുചിത്വം പാലിക്കുന്നിലൂടെ നമുക്ക് രോഗങ്ങളെ ഒഴിവാക്കാനാകും.

മുത്തശ്ശൻ പറഞ്ഞ കാര്യങ്ങൾ ഞാൻ കൂട്ടുകാരോടൊക്കെ പറയും.രാമു സന്തോഷത്തോടെ വീട്ടിലേക്ക് ഓടിപ്പോയി

സായൂജ്യ.എസ്.ആർ
2 A [[|പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ