പ്രമാണം:WhatsApp Image 2025-06-05 at 6.24.36 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 900 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 151 കെ.ബി., മൈം തരം: image/jpeg)

മണ്ണിൽ ഇറങ്ങാം വിത്ത് വിതയ്ക്കം"

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ചുണ്ടങ്ങ പൊയിലിൽ ഇന്ന്

  • Poster making
  • Quiz competition
  • Plant a tree
  • Garden decoration

തുടങ്ങി വിവിധ പരിപാടികൾ നടക്കുകയുണ്ടായി.

ലോക പരിസ്ഥിതിദിനത്തിൻ വിദ്യഭ്യാസ വകുപ്പും ,ആയുഷ് വകുപ്പും ,സഹകരണ വകുപ്പും ഒത്തൊരുമിച്ച് സംസ്ഥാനത്തെസ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചുണ്ടങ്ങാ പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളും,പൊന്ന്യം സർവ്വീസ് സഹകരണ ബാങ്കും ഒരുമിച്ച് സ്കൂൾ അങ്കണത്തിൽ ഔഷധച്ചെടികൾ വെച്ചു പിടിപ്പിച്ചതായിരുന്നു ആദ്യ പരിപാടി. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ .പി.വി സന്തോഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി .ടി. ധനലക്ഷമി ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് സെക്രട്ടറി ശ്രീമതി എം.റീജ ,ഡയർക്ടർ മാരായ ശ്രീ.ബാലകൃഷ്ണൻ , ശ്രീമതി. കാവ്യ , ശ്രീമതി.ജലജകുമാരി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ബാല കൃഷ്ണൻ മാസ്റ്റർ സ്വാഗതവും ,ഹെഡ് ടീച്ചർ ശ്രീ രഞ്ജിനി ടീച്ചർ നന്ദിയും പറഞ്ഞു.

"ഒരു തൈ നടാം നമ്മുകമ്മയ്ക് വേണ്ടി" എന്ന കവിത ആ നിമിഷം ഒന്ന് ഓർത്തുപോകും.

അതിനുശേഷം യു .പി, എ.ൽ.പി, എച്ച്.എസ് ഓരോ ക്ലാസ്സുകളിലും ക്വിസ് മത്സരം നടത്തി. അതിൽ ഫസ്റ്റ് , സെക്കൻ്റ് കിട്ടിയവർക്ക് വീണ്ടും ക്വിസ് മത്സരം നടത്തി. പിന്നീട് അഞ്ചാം തരത്തിലെ വിദ്യാർത്ഥികളുടെ പതിപ്പ് പ്രകാശനമായിരുന്നു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 9 ക്ലാസിൽ പഠിക്കുന്ന ഹാലിയ പ്രതിജ്ഞ ചൊല്ലി. 9 ക്ലാസിൽ പഠിക്കുന്ന ആയിഷ ലഹരിയുമായി ബന്ധപ്പെട്ടുള്ള പ്രതിജ്ഞയും ചൊല്ലി. അങ്ങനെ നമ്മുടെ പരിസ്ഥിതി ദിനം അവസാനിച്ചു ...

വീണ്ടൂം ഒരു ജൂൺ 5 വേണ്ടിയുള്ള കാത്തിരിപ്പ് .......

Vygha M.M 9th std G .H.S.S chundangapoil

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:00, 6 ജൂൺ 202516:00, 6 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 900 (151 കെ.ബി.)Ghsschundangapoil (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2025-06-05_at_6.24.36_PM.jpg&oldid=2692807" എന്ന താളിൽനിന്ന് ശേഖരിച്ചത്