പ്രമാണം:WhatsApp Image 2024-08-09 at 1.26.28 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 185 കെ.ബി., മൈം തരം: image/jpeg)

പൊതു തിരഞ്ഞെടുപ്പ് രീതിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്


മടവൂർ : തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. മടവൂർ എ യു പി സ്കൂളിലാണ് പൊതു തിരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്.

പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിൽ ആയിരുന്നു മത്സരാർത്ഥികളും അണികളും രംഗത്തിറങ്ങിയത്. സ്കൂൾ ലീഡർ , ഡെപ്യൂട്ടി ലീഡർ , ആർട്സ് ക്ലബ് സെക്രട്ടറി, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ സ്ഥാനത്തേക്കായി അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്നും 23 സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങി. പുസ്തകം, സൈക്കിൾ , ആന,കത്രിക,ബലൂൺ, പഴം, ആപ്പിൾ, തീവണ്ടി, ഇല, പേന, തൊപ്പി, ക്ലോക്ക്, വിമാനം, ബസ്, ഗ്ലാസ്, ഫുട്ബോൾ , ടി വി , കാർ ,ഷട്ടിൽ ബാറ്റ് , കസേര, ചെണ്ട, ക്രിക്കറ്റ് ബാറ്റും എന്നീ ചിഹ്നങ്ങളായിരുന്നു സ്ഥാനാർത്ഥികൾക്ക് നൽകിയത് . സ്കൂൾ രജിസ്റ്റ്റിൽ പേരുള്ള മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സമ്മതിദാന അവകാശം ഉണ്ടായിരുന്നത്. വിജ്ഞാപനം, പത്രിക സമർപ്പണം, സൂക്ഷമ പരിശോധന, പത്രിക പിൻവലിക്കൽ , വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ ഘട്ടങ്ങളായാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രചരണ പരിപാടികളും , സ്ഥാനാർത്ഥികളും വിദ്യാർത്ഥികളും തമ്മിലുള്ള സംവാദ പരിപാടിയും മത്സരാ വേശം ഉണർത്തി. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിംഗ് ഓഫിസർ , പോളിംഗ് ഓഫീസർ, ബൂത്ത് ഏജന്റ്, സെക്യൂരിറ്റി ഓഫിസർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചത്. വോട്ടർ അകത്തെത്തിയാൽ ബൂത്തിനകത്ത് പോളിംഗ് ഏജന്റ് മാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയൽ കാർഡ് പരിശോധിച്ചു വോട്ടേഴ്സ് ലിസ്റ്റിൽ ഒത്തു നോക്കിയ ശേഷമാണ് വോട്ടറുടെ വിരലിൽ മഷി പുരട്ടിയത്. തുടർന്ന് വോട്ട് ചെയ്യാൻ മെഷീനിനടുത്തേക്ക് അവിടെ സജ്ജീകരിച്ച മെഷീനിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും. ഇഷ്ട സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ബീപ്പ് ശബ്ദം. 95% വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി.രാവിലെ 10:30 ന് ആരംഭിച്ച വോട്ട് വൈകുന്നേരം 4.00 ന് അവസാനിച്ചു. തുടർന്ന് ഫലപ്രഖ്യാപനവും നടന്നു.


പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തിരഞ്ഞെടുപ്പ്  രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാന അധ്യാപിക  വി ഷക്കീല ടീച്ചർ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:31, 9 ഓഗസ്റ്റ് 202414:31, 9 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (185 കെ.ബി.)47466 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2024-08-09_at_1.26.28_PM.jpg&oldid=2548785" എന്ന താളിൽനിന്ന് ശേഖരിച്ചത്