ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Little KITEs Health Awereness Program.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (929 × 624 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 949 കെ.ബി., മൈം തരം: image/png)

ചുരുക്കം

അപ്പച്ചൻ ഇന്ന് എന്താ കഴിച്ചത്? എങ്ങനെ കഴിച്ചു? കുട്ടികളുടെ ചോദ്യങ്ങൾ കേട്ട് ഇന്ന് മൂന്നിലവ് ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിൽ മരുന്നിനു വന്നവർ ഒന്നു പരിഭ്രമിച്ചു. നമ്മൾ എന്ത് എങ്ങനെ കഴിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തിന് നേരിട്ട് ആനുപാതികമാണ് എന്ന് കുട്ടികളുടെ ഓർമ്മപ്പെടുത്തൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ നടത്തിയ ആരോഗ്യകരമായ ജീവിതത്തിന് നല്ല ശീലങ്ങൾ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ. മൂന്നിലവ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കാശ്മീര എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആരോഗ്യകരമായ നല്ല ശീലങ്ങളിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. കാശ്മീര അഭിപ്രായപ്പെട്ടു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ഇത്തമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പ്രഭാതഭക്ഷണത്തിൻ്റെ പ്രാധാന്യം, വെള്ളം കുടിക്കേണ്ടതിന്റെയും സമ്മർദ്ദം ഒഴിവാക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകത, പുകവലി, മദ്യപാനം എന്നിവ വരുത്തുന്ന വിനകൾ തുടങ്ങിയവയെക്കുറിച്ച് അസിൻ നാർസിസാ ബേബി ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയറാക്കിയ മൾട്ടീമീഡിയ പ്രസൻ്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്സ്. പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, ടീൻസ് ക്ലബ് നോഡൽ ഓഫീസർ സോയാ തോമസ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, രാജേഷ് മാത്യു, ജോസഫ് കെ വി, മനു ജെയിംസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാമിന് ആരണ്യ, എൽസ, ഡെൽന, അഭിജയ്, എമീമ, അഫ്സൽ, അൽഫോസാ എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:46, 12 ജനുവരി 202412:46, 12 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം929 × 624 (949 കെ.ബി.)31074.swiki (സംവാദം | സംഭാവനകൾ)അപ്പച്ചൻ ഇന്ന് എന്താ കഴിച്ചത്? എങ്ങനെ കഴിച്ചു? കുട്ടികളുടെ ചോദ്യങ്ങൾ കേട്ട് ഇന്ന് മൂന്നിലവ് ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിൽ മരുന്നിനു വന്നവർ ഒന്നു പരിഭ്രമിച്ചു. നമ്മൾ എന്ത് എങ്ങനെ കഴിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തിന് നേരിട്ട് ആനുപാതികമാണ് എന്ന് കുട്ടികളുടെ ഓർമ്മപ്പെടുത്തൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ നടത്തിയ ആരോഗ്യകരമായ ജീവിതത്തിന് നല്ല ശീലങ്ങൾ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ. മൂന്നിലവ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Little_KITEs_Health_Awereness_Program.png&oldid=2046223" എന്ന താളിൽനിന്ന് ശേഖരിച്ചത്