പ്രമാണം:A002.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,136 × 1,375 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 281 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

മടിക്കൈ : കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂളിൽ ക്രിയേറ്റീവ് കോർണർ ഒരുക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.സമഗ്ര ശിക്ഷ കേരളം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ഒരുക്കുന്നത്.ബി ആർ സി ഹോസ്ദുർഗിന്റെ നേതൃത്വത്തിൽ ആണ് ശില്പശാല സംഘടിപ്പിച്ചത്. സർഗ്ഗാത്മകത, നിരീക്ഷണപാടവം, പ്രശ്ന വിശകലന പരിഹരണശേഷി, നേതൃപാടവം, സഹകരണ മനോഭാവം തുടങ്ങിയവ വളർത്തിയെടുക്കാൻ ക്രിയേറ്റീവ് കോർണർ ഉപകരിക്കും. തൊഴിലധിഷ്ഠിത പഠനസാധ്യത പ്രയോജനപ്പെടുത്തിയാകും ക്രിയേറ്റീവ് കോർണർ പ്രവർത്തനം.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശൈലജ.എ അധ്യക്ഷത വഹിച്ചു.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.  പ്രീത ശില്പശാല ഉദ്ഘാടനം ചെയ്തു.   ചടങ്ങിൽ ഹോസ്ദുർഗ് BPC സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് വിജേഷ്,സീനിയർ അസിസ്റ്റന്റ് നീരജ്. എ, പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ,സി ആർ സി കോ ഓർഡിനേറ്റർ സജീഷ്, സ്റ്റാഫ് സെക്രട്ടറി അനിതകുമാരി,മദർ പിടിഎപ്രസിഡണ്ട് ശ്യാമ   എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ക്രിയേറ്റീവ് കോർണർ കോ-ഓർഡിനേറ്റർ രജിത നന്ദിയും പറഞ്ഞു. ബിആർസി ഹോസ്ദുർഗ്  സ്പെഷ്യലിസ്റ്റ് അധ്യാപിക സ്മിത ,CRCC മാരായ നയന,രചന, അനുശ്രീ, അധ്യാപകരായ രജിത, ഹരിപ്രസാദ് , ജയലത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:31, 26 ജൂൺ 202511:31, 26 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം3,136 × 1,375 (281 കെ.ബി.)GHSKANHIRAPOIL (സംവാദം | സംഭാവനകൾ)മടിക്കൈ : കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂളിൽ ക്രിയേറ്റീവ് കോർണർ ഒരുക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.സമഗ്ര ശിക്ഷ കേരളം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ഒരുക്കുന്നത്.ബി ആർ സി ഹോസ്ദുർഗിന്റെ നേതൃത്വത്തിൽ ആണ് ശില്പശാല സംഘടിപ്പിച്ചത്. സർഗ്ഗാത്മകത, നിരീക്ഷണപാടവം, പ്രശ്ന വിശകലന പരിഹരണശേഷി, നേതൃപാടവം, സഹകരണ മനോഭാവം തുടങ്ങിയവ വളർത്തിയെടുക്കാൻ ക്രിയേറ്റീവ് കോർണർ ഉപകര...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:A002.jpeg&oldid=2725007" എന്ന താളിൽനിന്ന് ശേഖരിച്ചത്